ജില്ലയില്‍ ആവാസ് പദ്ധതി നടപ്പാക്കും
കല്‍പ്പറ്റ: ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും ആരോഗ്യ പരിരക്ഷയും ഉറപ്പ് വരുത്തുന്നതിനുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി(ആവാസ്) ജില്ലയില്‍ നടപ്പാക്കും.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തി വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്ന 18നും 60നും ഇടയില്‍ പ്രായമുള്ള തൊഴിലാളികളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി തൊഴിലാളികളുടെ ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ അടിസ്ഥാനത്തില്‍ ആ സ്ഥലത്തുവച്ചുതന്നെ അധികൃതര്‍ ഇന്‍ഷുറന്‍സ് ലിങ്ക്ഡ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.
ആവാസ് പദ്ധതി പ്രകാരം പദ്ധതിയില്‍ ഉള്‍പ്പെട്ട ആശുപത്രിയില്‍നിന്നും പ്രതിവര്‍ഷം 15,000 രൂപയുടെ സൗജന്യ ചികിത്സ തൊഴിലാളികള്‍ക്ക് ലഭ്യമാകും. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനായും ജില്ലാ ലേബര്‍ ഓഫിസര്‍(ഇ) കണ്‍വീനറായും, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പൊലിസ് മേധാവി എന്നിവരുള്‍പ്പെട്ട കമ്മിറ്റിക്ക് രൂപം നല്‍കും. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നതിനും, കാര്‍ഡ് വിതരണം നടത്തുന്നതിനും മുനിസിപ്പല്‍ ചെയര്മാന്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, പ്രസിഡന്റുമാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവരുടെ സഹായം തേടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."