HOME
DETAILS
MAL
ആനന്ദിന് വിജയം
backup
June 15 2017 | 00:06 AM
സ്റ്റവന്ജര് (നോര്‍വെ): ഇന്ത്യയുടെ വിശ്വനാഥന് ആനന്ദ് അല്ടിബോക്സ് നോര്‍വെ ചെസ്സ് ടൂര്‍ണമെന്റില്‍ ആദ്യ വിജയം സ്വന്തമാക്കി. ആറാം റൗണ്ടില്‍ അമേരിക്കയുടെ ഫാബിയാനോ കരുവാനയെയാണ് ആനന്ദ് പരാജയപ്പെടുത്തിയത്. ആറ് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ആനന്ദിന് രണ്ട് തോല്‍വിയും മൂന്ന് സമനിലയും ഒരു വിജയവുമാണ് സമ്പാദ്യം. 2.5 പോയിന്റുമായി ആനന്ദ്, കാള്സന്, കരുവാന, വഷിര് എന്നിവര്‍ക്കൊപ്പം ഏഴാം സ്ഥാനത്ത് നില്ക്കുന്നു. ഹികരു നകാമുറ, ലെവോന്‍ ആരോണിയന് എന്നിവര്‍ നാല് പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് നില്ക്കുന്നു. ഇനി മൂന്ന് റൗണ്ടുകളാണ് അവശേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."