HOME
DETAILS
MAL
മാണി സി കാപ്പന്റെ ആരോപണത്തിന് മറുപടിയുമായി ജോസ് ടോം
backup
September 22 2019 | 05:09 AM
കോട്ടയം: ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ വോട്ട് മറിക്കാന്‍ ധാരണയുണ്ടെന്ന ഇടത് സ്ഥാനാര്‍ഥി മാണി സി.കാപ്പന്റെ ആരോപണത്തിന് മറുപടിയുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം. മാണി സി കാപ്പനാണ് കച്ചവടക്കാരനെന്ന് ജോസ് ടോം പറഞ്ഞു. തനിക്ക് കച്ചവടം അറിയില്ലെന്നും, മഞ്ഞകണ്ണ് ഉള്ളതുകൊണ്ടാണ് ബി.ജെ.പിയുമായി കച്ചവടം ചെയ്തതായി തോന്നുന്നതെന്നും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് കാപ്പന് നടത്തുന്നതെന്നും ജോസ് ടോം മാധ്യമങ്ങളോട് പറഞ്ഞു.
ഒരോ ബൂത്തിലും ബി.ജെ.പിയുടെ 35 വോട്ട് വീതം യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് നല്കാന് ധാരണയായി എന്ന രഹസ്യവിവരം തനിക്ക് ലഭിച്ചിട്ടുണ്ട്. യു.ഡി.എഫിന് പരാജയ ഭീതിയാണ്. അതു കൊണ്ടാണ് ബി.ജെ.പിയുമായി അവര്‍ രഹസ്യ ധാരണ ഉണ്ടാക്കിയതെന്നും കാപ്പന് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."