HOME
DETAILS

പ്രതിഷേധം ഫലിച്ചു; കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരനും

  
backup
June 15 2017 | 09:06 AM

kochi-metro-inaguration-e-sreedaran

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ മെട്രോമാന്‍ ഇ. ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമുണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫിസിന് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചു.

കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയില്‍ ഇ ശ്രീധരന് ഇടം നല്‍കാതിരുന്നത് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഉദ്ഘാടന വേദിയില്‍ ഇരിക്കുന്നവരുടെ പട്ടിക വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസിനെ സമീപിച്ചിരുന്നു.

ഡോ. ഇ ശ്രീധരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്ഥലം എം.എല്‍.എ പി.ടി.തോമസ് എന്നിവരെകൂടി ഉള്‍പ്പെടുത്തണമെന്ന് അപേക്ഷിച്ച് ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് പ്രധാനമന്ത്രിയുടെ ഓഫിസിന് കത്തയച്ചത്. എന്നാല്‍ ചെന്നിത്തലയെയും ശ്രീധരനേയും ഉള്‍പ്പെടുത്തിയെങ്കിലും  പി ടി തോമസ് എംഎല്‍എയുടെ പേര് ഉള്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചില്ല.

സംസ്ഥാന സര്‍ക്കാര്‍ അയച്ച ലിസ്റ്റില്‍ നിന്നു പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇ ശ്രീധരനടക്കമുള്ള ആറുപേരെ ഒഴിവാക്കിയത്.  സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ പട്ടിക അനുസരിച്ച് 17 പേര്‍ക്ക് വേദിയില്‍ ഇരിപ്പിടമുണ്ടായിരുന്നു.

10 പേര്‍ക്ക് സംസാരിക്കാനുളള അവസരവും. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി.സദാശിവം, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഡോ. ഇ.ശ്രീധരന്‍, കെ.വി.തോമസ് എം.പി, പി.ടി. തോമസ് എം.എല്‍.എ, കെ.എം.ആര്‍.എല്‍ എം.ഡി. ഏലിയാസ് ജോര്‍ജ് എന്നിവര്‍ക്കായിരുന്നു സംസാരിക്കാന്‍ അവസരം. എന്നാല്‍ ഈ പട്ടിക പ്രധാനമന്ത്രിയുടെ ഓഫിസ് വെട്ടിച്ചുരുക്കുകയായിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫിസ് സംസ്ഥാന സര്‍ക്കാരിന് തിരികെ അയച്ച ലിസ്റ്റ് പ്രകാരം പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി.സദാശിവം, കെ.വി തോമസ് എം.പി, മന്ത്രി തോമസ് ചാണ്ടി, മേയര്‍ സൗമിനി ജെയിന്‍ എന്നീ ഏഴുപേരേ വേദിയിലിരുത്താനായിരുന്നു നീക്കം.

17നു രാവിലെ 11നാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago