HOME
DETAILS
MAL
വെയിങ് ബ്രിഡ്ജിനു മുകളിലെ ഷെഡ്; നശിക്കുന്നത് ലക്ഷങ്ങള്‍
backup
June 15 2017 | 18:06 PM
സുല്‍ത്താന്‍ ബത്തേരി: ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച വെയിങ് ബ്രിഡ്ജിനു മുകളില്‍ ഷെഡ് നിര്‍മിച്ച്് തലതിരിഞ്ഞ പ്രവര്‍ത്തനവുമായി ബത്തേരി അമ്മായിപ്പാലം കാര്‍ഷിക മൊത്തവിപണന കേന്ദ്രം. 28 ലക്ഷം രൂപ ചിലവഴിച്ചാണ് 2000ല്‍ വെയിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. ഇവിടെ ഷെഡ് കെട്ടി തൈവില്പ്പനയ്ക്ക് നല്കിയ കേന്ദ്രത്തിന്റെ മുന്‍സെക്രട്ടറിയുടെ നടപടിയാണ് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കുന്നത്.
കേന്ദ്രത്തിലെത്തുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും വാഹനസഹിതം തൂക്കുന്നതിനായാണ് കേന്ദ്രത്തില്‍ പ്രവേശനകവാടത്തോട് ചേര്‍ന്ന് വെയിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. തുടക്കകാലത്ത് വിരലിലെണ്ണാവുന്ന ദിവസം മാത്രം പ്രവര്‍ത്തിച്ച ബ്രിഡ്ജ് പിന്നീട് ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."