സുരക്ഷക്കായി എല്ലാ നടപടികളും സ്വീകരിച്ചു: ഡി.ജി.പി
തിരുവനന്തപുരം: ചിത്തിര പൂജക്കായി നാളെ ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ.
100വനിതാ പൊലിസ് ഉള്‍പ്പെടെ 1,500ഓളം പൊലിസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരത്തുമായിനിയോഗിച്ചിരിക്കുന്നത്.
ചീഫ് പൊലിസ് കോര്‍ഡിനേറ്ററായ ദക്ഷിണ മേഖലാ എ.ഡി.ജി.പി അനില്‍കാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പൊലിസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന് ജോയിന്റ് പൊലിസ് കോര്‍ഡിനേറ്റര്‍ ആയിരിക്കും.
സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ ഐ.ജി എം.ആര് അജിത് കുമാറും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഐ.ജി അശോക് യാദവും സുരക്ഷക്കും ക്രമസമാധാനപാലനത്തിനും മേല്‍നോട്ടം വഹിക്കും.
സന്നിധാനത്തും നിലയ്ക്കല്‍, പമ്പ മേഖലകളിലുമായി 20 അംഗ കമാന്‍ഡോ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."