HOME
DETAILS

പുതുക്കാട് ഭക്ഷ്യവിഷബാധ തൃക്കൂരില്‍ ആരോഗ്യവകുപ്പ് പരിശോധന: ആറു കാറ്ററിങ് സ്ഥാപനങ്ങള്‍ പൂട്ടി

  
backup
November 04 2018 | 03:11 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%ac%e0%b4%be%e0%b4%a7

പുതുക്കാട്: കണ്ണംമ്പത്തൂരില്‍ അമ്പതിലേറെ പേര്‍ക്കു ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് തൃക്കൂര്‍ പഞ്ചായത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
ലൈസന്‍സ് ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പഞ്ചായത്തിലെ ആറു കാറ്ററിങ് സ്ഥാപനങ്ങള്‍ അധികൃതര്‍ പൂട്ടിച്ചു. ഇവരില്‍ നിന്നു പിഴ ഈടാക്കാനും തീരുമാനിച്ചു. പുതുക്കാട് ഭക്ഷ്യവിഷബാധക്ക് ഇടയാക്കിയ തൃക്കൂരിലെ രണ്ടു കാറ്ററിങ് സ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അടച്ചു പൂട്ടിച്ചിരുന്നു.
പഞ്ചായത്തിലെ ഭൂരിഭാഗം ഭക്ഷണ വിതരണ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണെന്നു അധികൃതര്‍ അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുവാനും അധികൃതര്‍ നിര്‍ദേശിച്ചു. ആരോഗ്യ വകുപ്പിന്റെ പരിശോധനയെ തുടര്‍ന്ന് തൃക്കൂര്‍ പഞ്ചായത്തില്‍ അവലോകനയോഗം ചേര്‍ന്നു. വൈസ് പ്രസിഡന്റ് കെ.സി സന്തോഷ് അധ്യക്ഷനായി. മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷീന വാസു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി സജി, പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു. പഞ്ചായത്തിലെ എല്ലാ കാറ്ററിങ് സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കുവാനും യോഗത്തില്‍ തീരുമാനമായി. തുടര്‍ ദിവസങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തുവാനും യോഗത്തില്‍ ധാരണയായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago