HOME
DETAILS
MAL
അരിയുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
backup
November 04 2018 | 04:11 AM
ശാസ്താംകോട്ട: കരുനാഗപ്പള്ളി എഫ്.സി.ഐ ഗോഡൗണില്‍ നിന്നും റേഷനരിയും കയറ്റിവന്ന ലോറി വൈദ്യുതി പോസ്റ്റും ഇടിച്ച് തകര്‍ത്ത് റോഡിലേക്ക് മറിഞ്ഞു. ഇന്നലെ രാവിലെ 10.30 ന് ഭരണിക്കാവ് കൊട്ടാരക്കര റോഡില്‍ തൊളിയ്ക്കല്‍ ജങ്ഷന് സമീപമുള്ള കുത്തെറക്കത്തായിരുന്നു സംഭവം. ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം റോഡ് സൈഡിലുള്ള ഒഴിഞ്ഞ പുരയിടത്തിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി റോഡിലേക്ക് മറിയുകയായിരുന്നു. കുറച്ച് സമയത്തേക്ക് ഗതാഗത തടസം നേരിട്ടു. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസാര പരിക്കേറ്റു. കരുനാഗപ്പള്ളിയില്‍ നിന്ന് ആവണീശ്വരത്തേക്ക് റേഷന്‍ സാധനങ്ങളുമായി പോകുകയായിരുന്നു. ഉച്ചയോടെ ലോറി ഉയര്‍ത്തി സാധനങ്ങള്‍ മറ്റൊരു വാഹനത്തില്‍ കയറ്റി വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."