HOME
DETAILS
MAL
പൗരത്വ രജിസ്റ്ററിനെതിരേ മമത
backup
September 24 2019 | 02:09 AM
കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
പൗരത്വ രജിസ്റ്ററിലൂടെ രാജ്യത്തെ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നയം ലജ്ജിപ്പിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമോയെന്ന ആശങ്കയില്‍ സംസ്ഥാനത്ത് ആറുപേര്‍ ഇതിനകം മരിച്ചതായും മുഖ്യമന്ത്രി ആരോപിച്ചു.
രാജ്യത്ത് ഒരു സംസ്ഥാനത്തും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കരുത്. ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിപ്പാര്‍ത്തവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഓള് അസം സ്റ്റുഡന്റ്സ് യൂനിയന്‍ പ്രക്ഷോഭം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."