കൊയിലാണ്ടി പഴയ സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സ് ശിലാസ്ഥാപനം നാളെ
കൊയിലാണ്ടി: പഴയ ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സ് കം ഓഫിസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് വൈകിട്ട് മൂന്നിന് തദ്ദേശഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ കെ. സത്യന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ. ദാസന്‍ എം.എല്‍.എ അധ്യക്ഷനാകും.
20 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന കെട്ടിടത്തില്‍ വിശാലമായ അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ് സൗകര്യം, ബസ് ബേ, പുതുമോടിയിലുള്ള 42 കച്ചവടകേന്ദ്രങ്ങള്‍, 3000 സ്‌ക്വയര്‍ മീറ്റര്‍ ഓഫിസ് കോംപ്ലക്‌സുകള്‍, ആംഫി തിയേറ്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, നഗരസഭാ ഓഫിസ് അനക്‌സ് എന്നിവയാണ് സജ്ജീകരിക്കുക.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. നാലു പതിറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലുള്ള കെട്ടിടം ജീര്‍ണാവസ്ഥയിലായതിനെ തുടര്‍ന്നാണ് ഏറെ കാലമായി അടച്ചിടാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചത്.ചീഫ് എന്‍ജിനീയറുടെ അനുമതി ലഭിക്കുന്ന മുറക്ക് പഴയ കെട്ടിടം ഉടന്‍ പൊളിച്ചുമാറ്റും. അഡ്വ. കെ. സത്യന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ പത്മിനി, എന്‍.കെ ഭാസ്‌കരന്‍, വി. സുന്ദരന്‍, വി.കെ അജിത, ദിവ്യ സെല്‍വരാജ്, കെ. ഷിജു, ഷെറില്‍ ഐറിന്‍ സോളമന്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."