ഹിലരി ക്ലിന്റണ് ഐ.എസ് സ്ഥാപകയെന്ന് ട്രംപ്
ഫ്ളോറിഡ: ഹിലരി ക്ലിന്റണിനെതിരെ വിവാദ പ്രസ്താവനയുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ഭീകരസംഘടയായ ഐ.എസിന്റെ സ്ഥാപകയാണെന്നാണ് ട്രംപ് ഫ്ളോറിഡയില്‍ വെച്ച് പറഞ്ഞത്. ഡെയ്റ്റോണ ബീച്ചില്‍ നടന്ന റാലിയില്‍ അനുയായികളെ അഭിസംബോധന ചെയ്യത് സംസാരിക്കവെയാണ് ട്രംപ് വിവാദ പ്രസ്താവന നടത്തിയത്.
ഐ.എസ് സ്ഥാപക എന്ന നിലയില്‍ ഹിലരിക്ക് അവരില്‍ നിന്ന് അവാര്‍ഡ് ലഭിക്കേണ്ടതാണ്. ഹിലരിയോട് തോല്‍ക്കുന്നത് അപമാനകരമാണെന്നും ട്രംപ് പറഞ്ഞു. ഹിലരിയെ കഴിഞ്ഞ ദിവസം ചെകുത്താന് എന്നാണ് ട്രംപ് വിശേഷിപ്പിച്ചിരുന്നത്.
ഒര്‍ലാന്‍ഡോയിലും ബെര്‍നാര്‍ഡിനോയിലും വേള്‍ഡ് ട്രേഡ് സെന്ററിലും ലോകം മുഴുവനും ഐഎസ് എന്താണ് ചെയ്യുന്നതെന്ന് നോക്കൂ. ഇതെല്ലാം ചെയ്യാന്‍ ഐ.എസിനെ നമ്മള് അനുവദിക്കുകയാണ്. താന്‍ പ്രസിഡന്റായിരുന്നെങ്കില്‍ വേള്‍ഡ് സെന്റര്‍ ആക്രമണം നടക്കില്ലായിരുന്നെന്നും ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."