സാമാധാനാന്തരീക്ഷം അട്ടിമറിക്കാനുള്ള ശ്രമം ചെറുത്ത് തോല്‍പ്പിക്കണം: ആര്.എം.പി.ഐ
വടകര: ഡല്‍ഹി ഏ.കെ.ജി ഭവന് അക്രമത്തിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ വ്യാപകമായി നടന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗ തീരുമാനത്തിന്റെ മഷി ഉണങ്ങും മുന്‍പേ ആയഞ്ചേരിയില്‍ ബി.ജെ.പി നേതാവ് രാമദാസ് മണലേരിയുടെ വീടിന് നേരെ നടന്ന ഉഗ്രശേഷിയുള്ള ബോംബാക്രമണം നടത്തിയത് യാദൃശ്ചികമല്ലെന്ന് ആര്.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു ആരോപിച്ചു.
ആയഞ്ചേരിയില്‍ ബി.ജെ.പി നേതാവ് രാംദാസ് മണലേരിയുടെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവള്ളൂരും, തോടന്നൂരും മുസ്ലിം ലീഗിന്റെ ഓഫിസുകളും, വടകര നഗരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകളും അക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. സമാധാനയോഗത്തിനു ശേഷം നടന്ന ഈ അക്രമണത്തില്‍ നിന്ന് ഭരണകക്ഷിയായ സി.പി.എം നേതൃത്വത്തിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. സത്യസന്ധരായ പൊലിസ് ഉദ്യോഗസ്ഥരെ തങ്ങളുടെ താല്‍പര്യത്തിനുസരിച്ച് നിരന്തരം സ്ഥലം മാറ്റുക വഴി വടകരയിലെ പൊലിസ് സംവിധാനം നിഷ്ക്രിയമാവുന്നതും അക്രമങ്ങള്‍ തുടരുന്നതിന് ഇടയായിട്ടുണ്ട്.
അതിനാല്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണമെന്നും വേണു പറഞ്ഞു. ആര്.എം.പി.ഐ നേതാക്കളായ ടി.കെ സിബി, അബ്ദുള്‍ ലിനീഷ്, വി.പി ശശി അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."