കോന്നിയില്‍ പൊട്ടിത്തെറി: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഡി.സി.സിക്കെതിരേ അടൂര്‍ പ്രകാശ് എം.പി
പത്തനംതിട്ട: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി കോണ്‍ഗ്രസില്‍ തമ്മിലടി തുടങ്ങി. നേരത്തെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി കെ.മുരളീധരനും സഹോദരി പത്മജ വേണുഗോപാലും തമ്മില്‍ പ്രസ്താവനകളുണ്ടായിരുന്നു. ഇപ്പോള്‍ പത്തനംതിട്ട ജില്ലയിലെ കോന്നി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ചൊല്ലിയാണ് തര്‍ക്കം. അടൂര്‍ പ്രകാശ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. എന്നാല്‍ എം.പിയുടെ നോമിനി സ്ഥാനാര്‍ഥിക്കെതിരേയാണ് കെ.പി.സിസി നിര്‍വാഹക സമിതിയില്‍ എതിര്‍ ശബ്ദമുയര്‍ന്നത്. പഴകുളം മധുവും കൂട്ടത്തിലുണ്ട്.
ഇദ്ദേഹവും ഇവിടെ സ്ഥാനാര്‍ഥിയാകാന്‍ പരിഗണിക്കുന്നയാളാണ്. എന്നാല്‍ പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്ററിനെ കോന്നിയില്‍ സ്ഥാനാര്‍ഥി ആക്കാന്‍ അടൂര്‍ പ്രകാശ് എം.പി ശ്രമിക്കുന്നുവെന്നാണ് ഡിസിസിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും പരാതി. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ റോബിനെതിരെ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.
ഇതെചൊല്ലി കോന്നിയില്‍ അടൂര്‍ പ്രകാശും ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജും തമ്മില്‍ വാഗ്വോദവും തുടങ്ങി.
ഡി.സി.സി നേതൃത്വത്തിനെതിരേ അടൂര്‍ പ്രകാശും രംഗത്തെത്തി. വിജയസാധ്യതയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിക്കേണ്ടതെന്നാണ് അടൂര്‍ പ്രകാശ് പറയുന്നത്. ഇതിന് ജാതി സമവാക്യം ആവശ്യമില്ല. അതുകൊണ്ട് അദ്ദേഹം റോബിനായി സമൂഹ മാധ്യമങ്ങളെ ഉള്‍പ്പെടെ ഉപയോഗിച്ച് റോബിനായി പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. ഉയര്‍ന്നതിന് പിന്നാലെയാണ് പരസ്യ നിലപാടുമായി കെ.പി.സി.സി അംഗം പഴകുളം മധു രംഗത്തെത്തിയത്. റോബിനൊപ്പം സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്ന നേതാവാണ് പഴകുളം മധു.
എന്നാല്‍ സ്ഥാനാര്‍ഥി വിഷയത്തില്‍ പരസ്യ പ്രതികരണം വന്നതോടെ ഡി.സി.സി നേതൃത്വം വിശദീകരണവുമായി രംഗത്തെത്തി. സാമുദായിക സമവാക്യം കൂടെ പരിഗണിച്ചാകണം സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കേണ്ടത് എന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു. അടൂര്‍ പ്രകാശിന്റെ വാക്കുകളെയും വാദങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ഇതാണ് എം.പിയേയും പ്രകോപിപ്പിച്ചത്. എം.പി ഇക്കാര്യത്തില്‍ കാര്യങ്ങള്‍ മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നും ഡി.സി.സി പ്രസിഡന്റ് തുറന്നടിച്ചു.
അടൂര്‍ പ്രകാശിന്റെ അഭിപ്രായവും പരിഗണിക്കുമെങ്കിലും അന്തിമ തീരുമാനം കെ.പി.സി.സിയുടേത് തന്നെയാണെന്നും ബാബു ജോര്‍ജ് വ്യക്തമാക്കി. സാമുദായിക സമവാക്യം പാലിക്കണമെന്ന് ചില സംഘടനകളും ഡി.സി.സി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്തായാലും സ്ഥാനാര്‍ഥി നിര്‍ണയം കുഴക്കുമെന്നുതന്നെയാണ് ഇത് നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."