HOME
DETAILS

സ്‌കൂള്‍ യൂണിഫോമില്‍ ലഹരി മാഫിയ: നാട്ടുകാര്‍ പ്രതിരോധിക്കും

  
backup
November 04 2018 | 06:11 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%af%e0%b5%82%e0%b4%a3%e0%b4%bf%e0%b4%ab%e0%b5%8b%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%b9%e0%b4%b0

പാവറട്ടി: നാടിനെ വലിയ വിപത്തിലേക്ക് തള്ളിയിട്ട ലഹരിമാഫിയക്കെതിരെ നാട്ടുകാര്‍ രംഗത്ത്.
തീരദേശമേഖലയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരിമാഫിയകളുടെ വിഹാരത്തിനെ കുറിച്ചു സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വ്യക്തമായ പ്ലാനിങ്ങോടെയും ട്രെയിനിങ്ങോടെയും വിദ്യാര്‍ഥികളെ മുഖ്യകരുക്കളാക്കിയാണ് ലഹരി മാഫിയയുടെ പ്രവര്‍ത്തനം.
മൂന്നു നാലു ദിവസങ്ങളിലായി അര്‍ധരാത്രിയിലടക്കം ശക്തമായ പൊലിസ് പെട്രോളിങും പരിശോധനയും ഈ മേഖലയില്‍ നടത്തിവരുന്നുണ്ട്. പല കുടുംബങ്ങളുടെയും മനസമാധാനം നഷ്ടപ്പെടുത്തി വിദ്യാര്‍ഥികള്‍ ലഹരിക്ക് അടിമയായ വാര്‍ത്ത പുറത്തു വന്നതോടെ വിവിധ ക്ലബുകളും സാംസ്‌കാരിക സംഘടനകളും മത-രാഷ്ട്രീയ പാര്‍ട്ടികളും എല്ലാം ലഹരിക്കെതിരേ ശക്തമായ നടപടികള്‍ക്കൊരുങ്ങുകയാണ്. ഷൈനിസ്റ്റാര്‍ ടെമ്പിള്‍ സിറ്റി, ലാസിയോണ്‍ കൂരിക്കാട്, പി.സി.സി കൈതമുക്ക്, ഗാന്ധിജി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് വെന്മേനാട്, തജ്‌നീദ് മരുതയൂര്‍, തരംഗിണി കലാവേദി ചുക്കുബസാര്‍ തുടങ്ങിയ ക്ലബുകളും രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകളും, പ്രവാസി സുഹൃത്തുക്കളും ലഹരിക്കെതിരേ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
വിദ്യാലയ അധികൃതരേ നോക്കുകുത്തികളാക്കി പുതിയ തന്ത്രങ്ങളുമായാണ് ലഹരി മാഫിയ. ഇന്റര്‍വെല്‍ സമയത്തും ലഞ്ച് സമയത്തും അതാത് വിദ്യാലയങ്ങളിലെ യൂണിഫോം ധരിച്ചാണ് ലഹരി മാഫിയ വിദ്യാര്‍ഥികള്‍ക്ക് ലഹരി സാധനങ്ങള്‍ വില്‍ക്കുന്നത്. വിദ്യാലയത്തിനുള്ളില്‍ യൂണിഫോം ധരിച്ചെത്തുന്ന ഇത്തരക്കാരെ പെട്ടെന്നു മനസിലാക്കാന്‍ അധികൃതര്‍ക്കാവുന്നില്ല.
ഈ മേഖലയില്‍പെട്ട ഒരു വിദ്യാലയത്തില്‍ ഇത്തരം രൂപത്തില്‍ കണ്ടതോടെയാണ് വിദ്യാലയങ്ങളിലെ ലഹരി മാഫിയയുടെ പുതിയ വിപണനതന്ത്രം മനസിലായത്. ഇതിനെതിരേ ജാഗരൂകരാവുകയാണ് അധികൃതര്‍. സംശയാസ്പദമായി മറ്റു ജില്ലാരജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ വിലസുന്നുണ്ട്. കണ്ണൂര്‍, കാസര്‍കോട് രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ അസമയങ്ങളില്‍ ഈ മേഖലയില്‍ ധാരാളമായി കാണുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇവരോടൊപ്പം ബൈക്കുകളും ധാരാളം കറങ്ങി നടക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago