ചെമ്പൈ സംഗീതോത്സവത്തിന് ഇന്നു തിരിതെളിയും
ഗുരുവായൂര്‍: ലോകപ്രസിദ്ധ സംഗീതോത്സവമായ ചെമ്പൈ സംഗീതോത്സവത്തിന് ഇന്നു തിരി തെളിയും.
ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായ സംഗീതോത്സവത്തിന്റെ ഉദ്ഘാടനം വൈകിട്ട് 6.30ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ മുഖ്യാതിഥിയാകും. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണക്കായി ദേവസ്വം ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌ക്കാരം കര്‍ണാടക സംഗീതജ്ഞന്‍ സംഗീതരത്‌നം പാല സി.കെ രാമചന്ദ്രനു ദേവസ്വം മന്ത്രി സമ്മാനിക്കും. തുടര്‍ന്ന് പാല സി.കെ രാമചന്ദ്രന്റെ കച്ചേരിയും അരങ്ങേറും.
അതിനു ശേഷം ദേവസ്വം കൃഷ്ണനാട്ടം കലാകാരന്മാരുടെ പദകച്ചേരിയും ദേവസ്വം വാദ്യവിദ്യാലയം കലാകാരന്മാരുടെ സംഗീത സമന്വയവും ഉണ്ടാകും. ചെമ്പൈ ഗ്രാമത്തില്‍ നിന്നു കൊണ്ടു വരുന്ന ചെമ്പൈ ഭാഗവതരുടെ തംമ്പുരു മഞ്ജുളാല്‍ പരിസരത്തു നിന്നും ഘോഷയാത്രയോടെ സ്വീകരിച്ച് ചെമ്പൈ സംഗീത മണ്ഡപത്തില്‍ പ്രതിഷ്ഠിക്കും. നാളെ രാവിലെ 6.45മുതലാണ് സംഗീതാര്‍ച്ചനകള്‍ തുടങ്ങുക. പതിനഞ്ചു ദിവസങ്ങളിലായി പ്രശസ്തരും തുടക്കക്കാരുമടക്കം മൂവായിരത്തോളം പേര്‍ സംഗീതാര്‍ച്ചന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."