HOME
DETAILS
MAL
ഭാരതപ്പുഴയില്‍ രണ്ടുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
backup
November 04 2018 | 06:11 AM
ആനക്കര: ഫിഷറീസ് വകുപ്പിന്റേയും തൃത്താല പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ഭാരതപ്പുഴ വി.കെ കടവില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പുഴകളിലേയും ഉള്‍നാടന്‍ ജലാശയങ്ങളിലേയും മത്സ്യസമ്പത്ത് സംരക്ഷിക്കുക, പൊതുജനങ്ങള്‍ക്ക് മത്സ്യലഭ്യതയും മത്സ്യതൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയും ഉറപ്പു വരുത്തുക എന്നിവയാണ് ലക്ഷ്യം. കട്ല, രോഹു, മൃഗാല ഇനങ്ങളില്‍പ്പെട്ട രണ്ട് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇതിന്റെ ഭാഗമായി പുഴയില്‍ നിക്ഷേപിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എന്‍. വിജിനി അധ്യക്ഷയായി. ഫിഷറീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, സുനിത, പി എംശശികുമാര്, നാസര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."