സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ പിടികൂടുംവരെ സമസ്ത സമരമുഖത്തുണ്ടാകും: പ്രൊഫ്ര. കെ. ആലിക്കുട്ടി മുസ്ലിയാര്
കസര്‍കോട്: ചെമ്പിരിക്ക, മംഗളുരു ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതുവരെ സമസ്ത സമരമുഖത്തുണ്ടാകുമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര് പറഞ്ഞു. പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചുവട്ടില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസിയുടെ കുടുംബവും നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹസമരത്തെ അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ നടന്ന സമരത്തിന് സമസ്ത മണ്ഡലം കമ്മിറ്റിയും അസ്ഹരിസ് ജില്ലാ കമ്മിറ്റിയും നേതൃത്വം നല്കി. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഡോക്ടര്‍ വി. സുരേന്ദ്രനാഥ് അധ്യക്ഷനായി. സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് മുസ്ലിയാര് ചെര്‍ക്കള, മജീദ് ബാഖവി, സ്വാലിഹ് മുസ്ലിയാര്, സലാം ദാരിമി ആലംപാടി, ബഷീര്‍ ദാരിമി, സുഹൈര്‍ അസ്അരി, ഇബ്രഹിം അസ്ഹരി, സിദ്ദീഖ് അസ്ഹരി, ഉബൈദുള്ള കടവത്ത്, അബ്ദുല്‍ ഖാദര്‍ സഅദി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."