ചൈനയിലെ ഉയിഗൂറുകള്‍ക്ക് എതിരായ
അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കണം: ട്രംപ്
യുനൈറ്റഡ് നേഷന്‍സ്: ചൈന ജയിലിലടച്ച ഉയിഗൂര്‍ വനിതയുടെ പിതാവിനു നീതി ലഭ്യമാക്കണമെന്ന ആവശ്യം യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ ചര്‍ച്ചയായതോടെ ചൈനയിലെ മതന്യൂനപക്ഷമായ ഉയിഗൂര്‍ മുസ്ലിംകള്ക്ക് എതിരായ അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. വൊക്കേഷനല്‍ ട്രെയിനിങ് കേന്ദ്രങ്ങളെന്ന പേരില്‍ സിന്‍ജിയാങ് പ്രവിശ്യയില്‍ ചൈന വ്യാപകമായി കോംപ്ലക്സുകള്‍ പണിയുകയാണ്. തീവ്രവാദത്തെ ഇല്ലാതാക്കാനും ജനങ്ങള്‍ക്ക് പുതിയ നൈപുണ്യം നല്കാനുമാണിതെന്നാണ് വാദം. എന്നാല്‍ അവിടെ 10 ലക്ഷത്തോളം യാഥാസ്ഥിതിക മുസ്ലിംകളെ തടവിലിട്ടിരിക്കുകയാണെന്ന് യു.എന്‍ പറയുന്നു.
ക്രൈസ്തവ പാതിരിമാരെ അറസ്റ്റ് ചെയ്യുകയും ബൈബിള്‍ വില്പന നിരോധിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് ചൈന ചര്‍ച്ചുകള്‍ തകര്‍ക്കുകയും മുസ്ലിംകളെ തടവിലിട്ടിരിക്കുകയാണെന്നും യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ആരോപിച്ചു. ഇതവസാനിപ്പിക്കാന്‍ യു.എന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."