കിഫ്ബിയില്‍ വെട്ടിപ്പും തട്ടിപ്പും നടക്കില്ല,ധനമന്ത്രി: ചെന്നിത്തലയുടെ മണ്ഡലത്തില്‍ 450 കോടിയുടെ പദ്ധതി, അവിടെ ആവാം മറ്റൊന്നും പാടില്ലെന്നത് എവിടുത്തെ ന്യായമെന്നും മന്ത്രി
തിരുവനന്തപുരം: കിഫ്ബിയില്‍ വെട്ടിപ്പും തട്ടിപ്പും നടക്കില്ലെന്നും സര്‍ക്കാര്‍ പണം നല്‍കുന്ന സ്ഥാപനത്തില്‍ സി.എ.ജിക്ക് ഓഡിറ്റ് ചെയ്യാന്‍ ഒരു തടസവുമില്ലെന്നും ധനമന്ത്രി ഡോ.തോമസ് ഐസക്. 50ശതമാനം ടെന്‍ഡര്‍ അധികമായി നല്‍കിയവരാണ് ഇപ്പോള്‍ അന്വേഷണവുമായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തില്‍ 450 കോടിയുടെ കി ഫ്ബി നിര്‍മാണം നടക്കുന്നുണ്ട്. തന്റെ മണ്ഡലത്തില്‍ ആവാം മറ്റൊന്നും പാടില്ലയെന്നാണ് അദ്ദേഹം പറയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. കിഫ് ബിയെ തകര്‍ക്കാനുള്ള ഗൂഢ നീക്കത്തിന്റെ കരുവായി ചെന്നിത്തല മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിയില്‍ സ്വന്തമായി ഒരു ഓഡിറ്ററേയും വച്ചിട്ടുണ്ട്. സ്റ്റാറ്റിയൂട്ടറി ഓഡിറ്റിംഗ് കിഫ് ബി നിയമത്തില്‍ പറയുന്നതാണ്. എല്ലാ കരാറുകളും സൈറ്റിലുണ്ട്. ആര്‍ക്കും പരിശോധിക്കാം. അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കാനുള്ള കര്‍ശന വ്യവസ്ഥയോടെയാണ് കിഫ് ബി ഉണ്ടാക്കിയതെന്നും ധനമന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതിക്കെതിരായ പ്രതിപക്ഷ ആരോപണം ബാലിശമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചെന്നിത്തല മന്ത്രിയായിരുന്നപ്പോഴാണ് ദില്ലി ഷെഡ്യൂള്‍ റേറ്റ് തീരുമാനിച്ചത്. 2013-16ല്‍ കെ.എസ്.ഇ.ബി നല്‍കിയ ടെന്‍ഡറുകളില്‍ അന്‍പത് ശതമാനം കൂടുതലായാണ് വിളിച്ചത്. ട്രാന്‍സ് ഗ്രിഡില്‍ ഇരുപത് ശതമാനം കൂടുതല്‍ മാത്രമാണ് വിളിച്ചത്. അപ്പോള്‍ അഴിമതി ഉണ്ടെന്ന് പറയുന്നത് എന്ത് ബാലിശമാണെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."