HOME
DETAILS
MAL
യു.പിയില്‍ മുത്വലാഖ് 'ഇര'കള്‍ക്ക് 6,000 രൂപ വാര്‍ഷിക സഹായം!
backup
September 25 2019 | 19:09 PM
ലഖ്നൗ: മുത്വലാഖിനു വിധേയരാക്കപ്പെട്ട സ്ത്രീകള്‍ക്ക് 6,000 രൂപ വാര്‍ഷിക സഹായ പദ്ധതി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
ഇവരെ പുനരധിവസിപ്പിക്കുന്നതുവരെയാണ് സഹായം നല്കുകയെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഇത്തരക്കാര്‍ക്കു സൗജന്യ നിയമസഹായവും വാഗ്ദാനം ചെയ്തു.
മുത്വലാഖിനു വിധേയമാക്കപ്പെട്ടവരില്‍ അഭ്യസ്തവിദ്യര്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ചുള്ള സര്‍ക്കാര്‍ ജോലി നല്‍കും.
താമസിക്കാനും പഠിക്കുന്നതിനും സൗകര്യമൊരുക്കും, അവര്‍ മുഖ്യമന്ത്രിയുടെ ആരോഗ്യപദ്ധതിയുടെ കീഴില്‍ കൊണ്ടുവരും തുടങ്ങി നിരവധി വാഗ്ദാനങ്ങളും യോഗി ആദിത്യനാഥ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."