HOME
DETAILS
MAL
എക്സൈസ് ജീവനക്കാരെ ആക്രമിച്ചവര്‍ക്കെതിരേ നടപടി വേണമെന്ന്
backup
November 04 2018 | 20:11 PM
സുല്‍ത്താന്‍ ബത്തേരി: ബാവലി എക്സൈസ് ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ ആക്രമിച്ചവര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് എക്സൈസ് സ്റ്റാഫ് അസോസിയേഷന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സമീപകാലത്ത് എക്സൈസ് ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാന്‍ പൊതുസമൂഹവും പൊലിസും എക്സൈസ് വകുപ്പിനോട് ചേര്‍ന്ന് നില്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.വി വിജയകുമാര്‍ അധ്യക്ഷനായി. സെല്‍മ കെ. ജോസ്, രമേശ്, സുനിലന് കുനിയില്‍, കെ. മനോഹരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."