ഇരുവൃക്കകളും തകരാറിലായ യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു
ഇരിട്ടി: ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നു.
ഇരിട്ടിക്കടുത്ത് വിളമനയില്‍ താമസിക്കുന്ന കളപ്പുരത്തൊട്ടിയില്‍ ശശിധരന്റെ മകന്‍ അജേഷ് (32) ആണ് സഹായം തേടുന്നത്.
കഴിഞ്ഞ മൂന്നുവര്‍ഷമായി ആഴ്ചയില്‍ മൂന്നുദിവസം വീതം ഡയാലിസിസിന് വിധേയമാവുകയാണ്. ജീവന്‍ രക്ഷിക്കുവാന്‍ വൃക്ക മാറ്റിവയ്ക്കുകയല്ലാതെ മറ്റുയാതൊരു വഴിയുമില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. 25 ലക്ഷം രൂപ ചെലവ് വരുന്ന വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനായി നാട്ടുകാരുടെ കൂട്ടായ്മയില്‍ ചികിത്സാ സഹായ സമിതി രൂപീകിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന്‍ ചെയര്‍മാനും കെ.എസ് സിദ്ധാര്‍ത്ഥ് ദാസ് കണ്‍വീനറുമായ ചികിത്സാ സഹായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.
സഹായങ്ങള്‍ ഫെഡറല്‍ ബാങ്ക് ഇരിട്ടി ശാഖയില്‍ എക്കൗണ്ട് നമ്പര്‍ 1458010 0157168 (ഐ.എഫ്.എസ്.സി കോഡ്എഫ്ഡിആര്‍എല്‍ 1458) എന്ന അക്കൗണ്ടിലേക്ക് നല്‍കണമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."