കോട്ടക്കല്‍-കോട്ടപ്പടി-കാടാമ്പുഴ റോഡിലെ വളവുകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
കോട്ടക്കല്‍: കോട്ടപ്പടി- കാവതികളം- കാടാമ്പുഴ റോഡിലെ വളവുകള്‍ യാത്രക്കാര്‍ക്കു ഭീഷണിഉയര്‍ത്തുന്നു.
കോട്ടപ്പടി യില്‍ നിന്നും കാവതികളം- കാടാമ്പുഴ റോഡില്‍ തുടങ്ങുന്ന വളവുകള്‍ മൂലം ഗതാഗത സതംഭനവും, അതോടൊപ്പം വാഹന അപകട സാധ്യതയും വര്‍ധിക്കുന്നു. കോട്ടപ്പടി കഴിഞ്ഞ ഉടനെയുള്ള റോഡിന് വീതിക്കുറവും വളവുകളും ഈ റൂട്ടില്‍ ഗതാഗത സതംഭനം നിത്യ സംഭവമായി തുടരുകയാണിപ്പോള്‍. ഇവിടെയുള്ള വളവുകള്‍ മൂലം വാഹനങ്ങള്‍ ഡ്രൈവ് ചെയ്യുന്നവര്‍ക്കും അതോടൊപ്പം ഇതിലൂടെ യാത്ര ചെയ്യുന്ന കാല്‍നടയാത്രക്കാര്‍ക്കും വലിയ പ്രയാസമാണു അനുഭവിക്കുന്നത്. കാവതികളം കഴിഞ്ഞാല്‍ കാടാമ്പുഴ- മാറാക്കര റോഡില്‍ കൊടും വളവുകള്‍ മൂലം അപകടങ്ങള്‍ വരെ സംഭവിച്ചിട്ടുണ്ട്. ഇവിടെയുള്ള വളവുകള്‍ റോഡിലെ അശാസ്ത്രീയമായ നിര്‍മാണത്തിലെ പിഴവുകള്‍ മൂലമാണെന്നും ഇത് പരിഹരിക്കുവാന്‍ റോഡ് സേഫ്റ്റി അതോറിറ്റിയോ മറ്റു ബന്ധപ്പെട്ട വിഭാഗങ്ങളോ ശ്രമിക്കാത്തത് മൂലം വളവുകള്‍ നിവരാതെ ഇതിലൂടെയുള്ള യാത്ര വളരെ ദുശ്കരമായിരിക്കയാണെന്ന് ഡ്രൈവര്‍മാരും യാത്രക്കാരും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."