HOME
DETAILS

പെരിന്തല്‍മണ്ണ നഗരസഭയില്‍ സാംക്രമിക രോഗങ്ങള്‍ക്കെതിരേ ഊര്‍ജിത പ്രവര്‍ത്തനം

  
backup
June 16, 2017 | 9:02 PM

%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf-7

 

പെരിന്തല്‍മണ്ണ: ഡെങ്കിപ്പനിയടക്കമുള്ള സാംക്രമിക രോഗങ്ങള്‍ക്കെതിരേ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നഗരസഭ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ആരോഗ്യ കുടുംബശ്രീ പ്രവര്‍ത്തകരുടെയും ആരോഗ്യ അവലോകന യോഗം തീരുമാനിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെയും സന്നദ്ധ പ്രവര്‍ത്തകരെയും അണിനിരത്തി വാര്‍ഡുകളിലും പൊതു ഇടങ്ങളിലുമെല്ലാം ഫലപ്രദമായി കഴിഞ്ഞ ഒന്നര മാസത്തിനകം മഴക്കാലപൂര്‍വശുചീകരണം നടത്താന്‍ കഴിഞ്ഞതായി അവലോകന യോഗം വിലയിരുത്തി. ജില്ലാ ആശുപത്രിയിലും നാലോളം വന്‍കിട സ്വകാര്യ ആശുപത്രികളിലും ഡെങ്കിപ്പനി- സാംക്രമിക രോഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 16 എണ്ണം മാത്രമാണ് നഗരസഭയില്‍ ഉള്ളവരുടേത്.
ഇത് മറ്റു സ്ഥലങ്ങളെയും മുന്‍ വര്‍ഷത്തെയും അപേക്ഷിച്ച് താരതമ്യേന കുറവാണ്. ഇത്തരം അസുഖങ്ങള്‍ ഇനിയും വരാതെ പ്രതിരോധിക്കാനും ഫലപ്രദമായ നടപടികള്‍ക്കുമായി നഗരസഭയിലെ 34 വാര്‍ഡുകളിലെയും വാര്‍ഡ് ശുചിത്വ സമിതികള്‍ 18 നകം പ്രത്യേക യോഗം ചേരും. ഒരോ വാര്‍ഡുകളിലും ബഹുജന ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ക്ലോറിനേഷന്‍, ഉറവിടനശീകരണം, വീടുകള്‍ തോറുമുള്ള ആരോഗ്യ ബോധവല്‍ക്കരണ കാംപയിനുകള്‍, പൊതുസ്ഥലങ്ങളില്‍ ആവശ്യമായ തുടര്‍ ഇടപെടലുകള്‍ എന്നിവ നടത്തും. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ആരോഗ്യ ആശാ - കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ അണിനിരക്കും. 20, 21, 22 തിയതികളില്‍ ആരോഗ്യ ബോധവല്‍ക്കരണ പ്രചാരണ ജാഥ എല്ലാ വാര്‍ഡുകളിലും എത്തുന്ന രൂപത്തില്‍ സംഘടിപ്പിക്കും.നഗരസഭയിലെ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫിസ് എന്നിവിടങ്ങളിലും ശുചീകരണവും ബോധവല്‍ക്കരണവും സംഘടിപ്പിക്കും. ഇത്തരത്തില്‍ വിശദമായ കര്‍മ പദ്ധതിക്ക് യോഗം രൂപം നല്‍കി.
ലോക രക്തദാന ദിനത്തില്‍ യുവജന സന്നദ്ധസംഘടനകളെ രക്തദാനത്തിന് ചെയര്‍മാന്‍ ചലഞ്ച് ചെയ്തു. ഈ ചലഞ്ച് സ്വീകരിച്ച് ലോക രക്തദാന ദിനമായ ജൂണ്‍ 15 മുതല്‍ ജൂലൈ 15 ക വരെ ജില്ലാ ആശുപത്രിയില്‍ ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്യുന്ന സംഘടനക്ക് 25,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 5,000 രൂപയും പ്രോത്സാഹനമായി നല്‍കും. വാര്‍ഡ് കൗണ്‍സിലറും തങ്ങളുടെ വാര്‍ഡില്‍ നിന്നു ചുരുങ്ങിയത് പത്തുപേരെ രക്തദാനത്തിനായി എത്തിക്കാനും തീരുമാനിച്ചു. ആരോഗ്യ അവലോകന യോഗം മുനിസിപ്പല്‍ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ നിഷി അനില്‍ രാജ് അധ്യക്ഷയായി.
നഗരസഭാ സെക്രട്ടറി കെ. പ്രമോദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കുഞ്ഞമ്മദ്, പി തുളസീദാസ് എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ചര്‍ച്ചയില്‍ പങ്കെടുത്തു. ആരോഗ്യ സ്ഥിരസമിതി ചെയര്‍മാന്‍ പത്തത്ത് ആരിഫ് സ്വാഗതവും, ജെ.എച്ച് ഐ ഡി ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്ദേഭാരതിന് നേരെ കല്ലേറ്: നാല് കുട്ടികൾ അറസ്റ്റിൽ; പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി

National
  •  12 days ago
No Image

നവംബർ ഇങ്ങെടുത്തു; ഇന്ത്യൻ ലോകകപ്പ് ഹീറോ വീണ്ടും തിളങ്ങുന്നു

Cricket
  •  12 days ago
No Image

തെരഞ്ഞെടുപ്പില്‍ തോല്‍വി; ആത്മഹത്യയ്ക്ക് ശ്രമിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി മരിച്ചു

Kerala
  •  12 days ago
No Image

കളത്തിലിറങ്ങിയാൽ ചരിത്രം; ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  12 days ago
No Image

ഒറ്റനിലപാട്, ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കും: മുന്നണി മാറ്റ ചര്‍ച്ചകള്‍ തള്ളി ജോസ് കെ മാണി

Kerala
  •  12 days ago
No Image

'മലര്‍ന്നു കിടന്നു തുപ്പരുത് '; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏരിയ സെക്രട്ടറി കാലുവാരിയെന്ന കെ.സി രാജഗോപാലിന്റെ പ്രസ്താവനക്കെതിരെ മുന്‍ ജില്ലാ കമ്മിറ്റി അംഗം

Kerala
  •  12 days ago
No Image

യാത്ര കൂടുതൽ എളുപ്പവും സുരക്ഷിതവുമാകും: ഖത്തറിൽ റോബോടാക്സിക്ക് തുടക്കം

qatar
  •  12 days ago
No Image

സുപ്രഭാതം - ക്രിസാലിസ് NEET - JEE - KEAM സ്കോളർഷിപ്പ് എലിജിബിലിറ്റി ടെസ്റ്റ്‌ ഈ മാസം 30 ന്; ഇപ്പോൾ രജിസ്റ്റർ ചെയ്യാം

Domestic-Education
  •  12 days ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

uae
  •  12 days ago
No Image

'ഫലസ്തീന്‍ സിനിമകള്‍ വെട്ടിയൊതുക്കുന്നു; കേന്ദ്രം ആരെയോ ഭയപ്പെടുന്നു' രൂക്ഷ വിമര്‍ശനവുമായി  സജി ചെറിയാന്‍

Kerala
  •  12 days ago