സര്‍ക്കാരിന്റെ മദ്യനയം; 29ന് താലൂക്ക് ആസ്ഥാനങ്ങളില്‍ എസ്.വൈ.എസ് ധര്‍ണ
മലപ്പുറം: മദ്യശാലകള്‍ തുടങ്ങാനും പുനഃസ്ഥാപിക്കാനുമുള്ള മാനദണ്ഡങ്ങള്‍ ഉദാരമാക്കുന്നതിലൂടെ മദ്യം സുലഭമാക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരേ എസ്.വൈ.എസ് ജില്ലാ കമ്മിറ്റി പ്രക്ഷോഭം സംഘടിപ്പിക്കുന്നു. സമാനമനസ്‌കരുമായി ചേര്‍ന്നുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ക്കു തുടക്കംകുറിക്കുന്നതിനു മുന്നോടിയായി സംഘടനയുടെ സന്നദ്ധ സേവന പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചു 29നു ജില്ലയിലെ ഏഴു താലൂക്ക് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും.
സര്‍ക്കാരിനു മുന്നറിയിപ്പും ബഹുജനങ്ങള്‍ക്ക് ബോധവല്‍ക്കരണവും ലക്ഷ്യംവച്ചുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു തുടര്‍ന്നു സംഘടന നേതൃത്വം നല്‍കും. മദ്യമുക്ത കേരളമെന്ന ലക്ഷ്യം മുന്നില്‍വച്ച് ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സബ് കമ്മിറ്റിക്കു രൂപം നല്‍കി. ധര്‍ണയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കണ്‍വീനര്‍മാരായി കെ.ടി ഹുസൈന്‍കുട്ടി മൗലവി (ഏറനാട് താലൂക്ക്), ശമീര്‍ ഫൈസി ഒടമല (പെരിന്തല്‍മണ്ണ താലൂക്ക്), സി.കെ ഹിദായത്തുല്ലാഹ് (തിരൂര്‍ താലൂക്ക്), ശാഫി മാസ്റ്റര്‍ ആലത്തിയൂര്‍ (പൊന്നാനി താലൂക്ക്), അബ്ദുര്‍റഹീം ചുഴലി (തിരൂരങ്ങാടി താലൂക്ക്), സലീം എടക്കര (നിലമ്പൂര്‍ താലൂക്ക്), എം.പി കടുങ്ങല്ലൂര്‍ (കൊണ്ടോട്ടി താലൂക്ക്) എന്നിവരെ നിയമിച്ചു. വൈസ് പ്രസിഡന്റ് സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."