കാര്‍ഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യാ വാര്‍ഷിക സമ്മേളനം
പെരിന്തല്‍മണ്ണ: ഹൃദ്രോഗമുക്തമായ ജനതയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ കാര്‍ഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യാ കേരളാ ചാപ്റ്റര്‍ (സി.എസ്.ഐ.കെ) 70-ാമത് സംസ്ഥാന സമ്മേളനം പെരിന്തല്‍മണ്ണയില്‍ ബൈപാസ് റോഡിലെ വാവാസ് മാള്‍ സ്യൂട്ടില്‍ ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് പത്മശ്രീ ഡോ. സാമുവല്‍ കോശി സമ്മേളനം ഉദ്ഘാടനം ചെയ്തു.
പത്മശ്രീ ഡോ.വിജയരാഘവന്‍, ഡോ.ആര്‍.ജെ മാഞ്ഞൂരാന്‍, ഡോ.കെ വേണുഗോപാല്‍, ഡോ.ജഗന്‍ മോഹന്‍ തരകന്‍, ഡോ.കെ.എ ചാക്കോ, ഡോ.സോമനാഥ്, ഡോ.മാത്യുസ് പോള്‍, ഡോ.ആഷിഖ് ശശീധരന്‍ എന്നിവര്‍ സംസാരിച്ചു. രാജ്യത്ത് നടക്കുന്ന ആകെ മരണങ്ങളില്‍ 40 ശതമാനവും ഹൃദയസംബന്ധമായ രോഗം മൂലമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
സി.എസ്.ഐ.കെ സംസ്ഥാന പ്രസിഡന്റായി പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ.കെ.പി മാര്‍ക്കോസിനെ തെരെഞ്ഞെടുത്തു. വിവിധ സെഷനുകളില്‍ ഡോ.ആര്‍. രജിത്ത്, ഡോ.സജീവ്, ഡോ.കെ. നിയാസ്, നസീര്‍, ഡോ.രാജേഷ് തച്ചതൊടിയില്‍, ഡോ.എസ്.സുരേഷ്, ഡോ.അനു, ഡോ.എഡ്‌വിന്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറില്‍ പരം ഹൃദ്രോഗ വിദഗ്ധരും ഗവേഷകരും പ്രൊഫസര്‍മാരും സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."