HOME
DETAILS
MAL
ഇന്ത്യന്‍ പ്രതിഭകളെ കുറിച്ചുള്ള 'ട്രെന്‍ഡ് സെറ്റേഴ്‌സ് ' ഷാര്‍ജ പുസ്തകോത്സവത്തില്‍
backup
November 04 2018 | 22:11 PM
മലപ്പുറം: ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിഭകൊ@ണ്ട് ശ്രദ്ധേരായ 30 ഇന്ത്യക്കാരെ കുറിച്ചുള്ള 'ട്രെന്‍ഡ് സെറ്റേഴ്‌സ് ' എന്ന ഇംഗ്ലീഷ് പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍. വ്യവസായ, വാണിജ്യ, ജീവകാരുണ്യ, സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രശസ്തരുടെ വിജയ കഥകളും ജീവത പാഠങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
എറണാകുളം ആസ്ഥാനമായ ഓണ്‍ലുക്കര്‍ പബ്ലിക്കേഷനാണ് പ്രസാധകര്‍. ഒരുവര്‍ഷത്തോളം വിവിധ രാജ്യങ്ങളിലൂടെ സന്ദര്‍ശിച്ചു തയാറാക്കിയ അഭിമുഖങ്ങളുടെയും വിവരശേഖരണങ്ങളുടേയും അടിസ്ഥാനത്തിലാണ് പുസ്തകം തയാറാക്കിയതെന്നു മാനേജിങ് എഡിറ്റര്‍ ഫഹദ് സലീം പൂക്കോട്ടൂര്‍ പറഞ്ഞു.
ഒന്‍പതിന് ഷാര്‍ജാ പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."