HOME
DETAILS

അധികൃതരുടെ നിസംഗത; ലക്ഷങ്ങളുടെ മരങ്ങള്‍ നശിക്കുന്നു

  
backup
August 04, 2016 | 7:33 PM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b8%e0%b4%82%e0%b4%97%e0%b4%a4-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%99

പനമരം: പനമരം പൊതുമരാമത്ത് വകുപ്പ് ഓഫിസിനു മുന്നില്‍ കൂട്ടിയിട്ട ലക്ഷങ്ങള്‍ വിലവരുന്ന മരങ്ങള്‍ നശിക്കുന്നു. ഒരു വര്‍ഷം മുമ്പ് കൊണ്ടുവന്നിട്ട മരങ്ങളാണ് അധികൃതരുടെ മൂക്കിന് താഴെ കിടന്ന് നശിക്കുന്നത്. ഒന്നര വര്‍ഷം മുമ്പ് എറണാകുളം ജില്ലയില്‍ ഓടികൊണ്ടിരിക്കെ സ്‌കൂള്‍ ബസിന് മുകളിലേക്ക് വന്‍മരം കടപുഴകിയുണ്ടായ അപകടത്തെ തുടര്‍ന്ന് റോഡരികിലെ അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പനമരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മുറിച്ച മരങ്ങളാണ് പൊതുമരാമത്ത് ഓഫിസിന് മുന്‍വശത്ത് ഇറക്കിവച്ചത്.
മരങ്ങള്‍ നശിച്ച് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുന്നത് പുറമേ കാല്‍നടയാത്രക്കാര്‍ക്കും ഏറെ ദുരിതമാകുകയാണ്. വാഹനാപകടങ്ങള്‍ക്കും ഇതു കാരണമാകുന്നുണ്ട്.
വനം വകുപ്പ് മരം അളക്കാത്തതിനാലാണ് ലേലത്തിന് വെക്കാന്‍ തടസ്സമാകുന്നതെന്നാണ് പൊതുമരാമത്ത് അധികൃതര്‍ നല്‍കുന്ന വിശദീകരണം. റോഡരികിലെ മരങ്ങള്‍ നീക്കം ചെയ്യാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago