തുറപ്പള്ളിയില്‍ ഭീതി പരത്തി ഒറ്റയാന്
ഗൂഡല്ലൂര്‍: തുറപ്പള്ളിയിലെ ജനവാസകേന്ദ്രങ്ങളിലും പരിസരങ്ങളിലും ഭീതി പരത്തി ഒറ്റയാന് വിലസുന്നു. ഊട്ടി-മൈസൂര്‍ ദേശീയ പാതയിലെ തുറപ്പള്ളിയില്‍ കാട്ടാന റോഡിലേക്ക് ഇറങ്ങി വ്യാപക നാശമാണ് വരുത്തുന്നത്.
പകല്‍ സമയത്ത് പോലും ടൗണിലും പരിസരങ്ങളിലുമെത്തുന്ന കാട്ടാനകള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുകയാണ്. കഴിഞ്ഞ ദിവസം പകല്‍ മൂന്നിന് കാട്ടാന ടൗണില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക്ഷോപ്പിന്റെ പിന്നിലെത്തിയിരുന്നു. ആനയെ കണ്ട് തൊഴിലാളികള്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം തുറപ്പള്ളിക്കടുത്ത ചങ്ങലഗെയ്റ്റില്‍ അള്ളൂര്വയല് സ്വദേശിയുടെ കാറിന് നേരെയും ഒറ്റയാന്റെ ആക്രമണമുണ്ടായിരുന്നു. തലനാരിഴക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടിരുന്നത്. ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗൂഡല്ലൂര്‍ റെയ്ഞ്ചര്‍ ശെല്‍വരാജിന്റെ നേതൃത്വത്തില്‍ വനപാലക സംഘം പ്രദേശത്ത് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."