HOME
DETAILS

ലീലാ മേനോന്‍ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ADVERTISEMENT
  
backup
November 05 2018 | 21:11 PM

%e0%b4%b2%e0%b5%80%e0%b4%b2%e0%b4%be-%e0%b4%ae%e0%b5%87%e0%b4%a8%e0%b5%8b%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8

കൊച്ചി: 22 ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പ്രഥമ ലീലാ മേനോന്‍ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി.പി രാമചന്ദ്രന്‍ പുരസ്‌കാര വിതരണം നിര്‍വഹിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ മുഖ്യാതിഥിയായി.
അച്ചടി മാധ്യമരംഗത്തെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം 'സുപ്രഭാതം' മലപ്പുറം യൂനിറ്റിലെ സബ് എഡിറ്റര്‍ ഗീതു തമ്പി ഏറ്റുവാങ്ങി. ജനുവരി 17 മുതല്‍ 21 വരെ സുപ്രഭാതം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച 'എവിടെ പോയി നമ്മുടെ കുഞ്ഞുങ്ങള്‍' എന്ന വാര്‍ത്താപരമ്പരക്കാണ് കാഷ് പ്രൈസും ഫലകവും അടങ്ങുന്ന പുരസ്‌കാരം ലഭിച്ചത്. മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ അരുണ്‍ ഏഞ്ചല ഏറ്റുവാങ്ങി. ദൃശ്യ മാധ്യമരംഗത്തെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ജനം ടി.വിയിലെ അരുണ്‍ കൊടുങ്ങൂരും കാമറാമാനുള്ള പുരസ്‌കാരം അമൃത ടി.വിയിലെ പി. ശശികാന്തും ഏറ്റുവാങ്ങി. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ഇന്ത്യന്‍ എക്‌സ്പ്രസ് മുന്‍ അസി. എഡിറ്റര്‍ പി. വേണുഗോപാല്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ പി. സുജാതന്‍ അധ്യക്ഷനായി. ടി. സതീശന്‍ സ്വാഗതവും ജെ. വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

യുഎഇ പാസ് ലോഗിൻ കോഡ് തട്ടിപ്പ്; ജാ​ഗ്രതാ നിർദേശവുമായി ദുബൈ ഇമിഗ്രേഷൻ

uae
  •  a minute ago
No Image

പ്രധാനമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം; അപകീര്‍ത്തിക്കേസില്‍ ശശി തരൂരിന് താല്‍ക്കാലിക ആശ്വാസം

Kerala
  •  33 minutes ago
No Image

റിയാദിൽ ഏറ്റവുമധികം വാഹനാപകടങ്ങൾ നടന്നത് അൽ റൗദ ഡിസ്ട്രിക്ടിൽ

Saudi-arabia
  •  41 minutes ago
No Image

എല്ലാ പൊലിസുകാര്‍ക്കും ഓണം ആഘോഷിക്കാം; പ്രത്യേക ഉത്തരവുമായി ഡി.ജി.പി

Kerala
  •  an hour ago
No Image

സസ്‌പെന്‍ഷനിലായ മുന്‍ എം.എല്‍.എ ജോര്‍ജ് എം. തോമസിനെ തിരിച്ചെടുത്ത് സി.പി.എം

Kerala
  •  an hour ago
No Image

 സംഘര്‍ഷമെഴിയുന്നില്ല; മണിപ്പൂരില്‍ അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധനം

National
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-10-09-2024

PSC/UPSC
  •  an hour ago
No Image

ഇന്ത്യയും യുഎഇയും ആണവ സഹകരണ കരാറിൽ ഒപ്പുവച്ചു

uae
  •  an hour ago
No Image

ലോക ദീർഘദൂര എഫ്.ഇ.ഐ കുതിരയോട്ട ചാമ്പ്യൻഷിപ്പ്; ചരിത്രമെഴുതി മലയാളിതാരം നിദ അന്‍ജും ചേലാട്ട്

latest
  •  2 hours ago
No Image

കൊമ്മേരിയില്‍ ആറ് പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം

Kerala
  •  3 hours ago