മത്സ്യഫെഡിലും അനധികൃത നിയമനമെന്ന്
കൊല്ലം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനം വിവാദമായതിനുപിന്നാലെ മത്സ്യഫെഡിലും അനധികൃത നിയമനമെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്.
മത്സ്യഫെഡിന് കീഴിലുള്ള കൈറ്റോസാണ് പ്ലാന്റില്‍ ഫിഷറീസ് മന്ത്രിയുടെ അറിവോടെ അനധികൃത നിയമനം നടത്തിയതായാണ് ആരോപണം.
പ്ലാന്റില്‍ ഓള് കേരള മാര്‍ക്കറ്റിങ് ഓഫിസറായി എ. അരുണ്‍കുമാറിനെ നിയമിച്ചത് മാനദണ്ഡങ്ങള്‍ മറികടന്ന് മന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശത്തെ തുടര്‍ന്നാണെന്നും പിന്‍വാതില്‍ നിയമനത്തെക്കുറിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ മറുപടി പറയണമെന്നും കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാവായ അരുണ്‍കുമാറിനെ നിയമിച്ചിരിക്കുന്നത് കൈറ്റോസാണ് പ്ലാന്റില്‍ നടക്കുന്ന കോടികളുടെ ക്രമക്കേട് മറച്ചുവയ്ക്കാനാണെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു. കൈറ്റോണ്‍ ഗുളിക വിതരണക്കാര്‍ക്ക് നല്‍കിയതിലും അഴിമതിയുണ്ട്. സ്വകാര്യ കമ്പനികള്‍ കോടികളുടെ ലാഭം ഉണ്ടാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൈറ്റോസാണ് പ്ലാന്റ് നഷ്ടത്തിലാണെ ന്നും അവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."