HOME
DETAILS

വകുപ്പ് മേധാവിയില്ലാതെ വിദ്യാഭ്യാസ വകുപ്പ്; ജില്ലയില്‍ വിദ്യാഭ്യാസ ഉപഡയരക്ടറെ ഉടന്‍ നിയമിക്കണം: കെ.എസ്.ടി.യു

  
backup
June 16, 2017 | 9:55 PM

%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%a7%e0%b4%be%e0%b4%b5%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b5

 

 

കല്‍പ്പറ്റ: കുത്തഴിഞ്ഞ വിദ്യാഭ്യാസ രംഗം നേരെയാക്കുന്നതിന് ജില്ലയില്‍ വിദ്യാഭ്യാസ ഉപഡയറക്ടറെ അടിയന്തിരമായി നിയമിക്കണമെന്നും ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് തസ്തിക നിര്‍ണയവും നിയമനാംഗീകാരവും നല്‍കണമെന്നും കേരള സ്‌കുള്‍ ടീച്ചേഴ്‌സ് യൂണിയന്‍(കെ.എസ്.ടി.യു) ആവശ്യപ്പെട്ടു. അധ്യയന വര്‍ഷം തുടങ്ങി ഒരു മാസമായിട്ടും ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ മേധാവിയായ ഉപഡയറക്ടറുടെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. കീഴ്‌വഴക്കമനുസരിച്ച് ഡി.ഡി.ഇയുടെ ചുമതല ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കാണ് നല്‍കുക. എന്നാല്‍ അക്കൗണ്ട് ഓഫിസര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.
ഡി.ഡി.ഇ നിയമനം നീട്ടികൊണ്ട് പോകുന്നത് കാരണം പി.എഫ് തുക പിന്‍വലിക്കലും അധ്യാപക നിയമനവും സ്ഥലംമാറ്റവും നടക്കുന്നില്ല. എസ്.എസ്.എല്‍.സി പരീക്ഷയില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും ഡി.ഡി.ഇയെ നിയമിക്കാതെ വിദ്യാഭ്യാസ വകുപ്പ് ജില്ലയെ അവഗണിക്കുകയാണ്. കെ.എസ്.ടി.യു ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി ടി മുഹമ്മദ് നായ്ക്കട്ടി എ.എല്‍.പി സ്‌കുള്‍ അധ്യാപിക എം.യു സല്‍മക്ക് നല്‍കി നിര്‍വഹിച്ചു. പ്രസിഡന്റ് പി.പി മുഹമ്മദ് അധ്യക്ഷനായി. സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ പ്രസിഡന്റ് എം.പി മുസ്തഫ, എന്‍.കെ അസൈന്‍, സി.എം ലീല, പ്രിയ ജോസ്, കെ.പി വല്‍സ, സി.കെ ജാഫര്‍, പി.എംജൗഹര്‍, എം.എം സലീനാമ്മ, പി.കെ ഹാരിസ്, എന്‍.ജെ സലീന, ടി.കെ സാദിഖ്, ഇ.ടി റിഷാദ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷ്യം 100 സീറ്റുകൾ; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിന്റെ 'കേരള യാത്ര' ഫെബ്രുവരിയിൽ

Kerala
  •  a day ago
No Image

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും തിരിച്ചടി;  മെഡിസെപ് പ്രീമിയം കുത്തനെ കൂട്ടി

Kerala
  •  a day ago
No Image

സഹകരണ സംഘത്തിൽ കോടികളുടെ തട്ടിപ്പ്: കായംകുളം മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

Kerala
  •  a day ago
No Image

കൊച്ചിൻ ഷിപ്പ്‌യാർഡിലെ ചാരവൃത്തിയിൽ വീണ്ടും അറസ്റ്റ്; ഗുജറാത്ത് സ്വദേശി ഹിരേന്ദ്ര കുമാർ പാകിസ്ഥാന് ചോർത്തിക്കൊടുത്തത് അതീവ രഹസ്യങ്ങൾ 

National
  •  a day ago
No Image

പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം: ബിജെപി പ്രവർത്തകൻ പിടിയിൽ; വധശ്രമത്തിന് കേസ്

Kerala
  •  a day ago
No Image

പയ്യന്നൂരിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; കൂട്ട ആത്മഹത്യയെന്ന് സംശയം

Kerala
  •  a day ago
No Image

മൂന്നുമാസത്തിനകം ഒപ്പുവയ്ക്കും; ഇന്ത്യാ - ന്യൂസിലന്‍ഡ് വ്യാപാരകരാര്‍ ചര്‍ച്ച പൂര്‍ണം; ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് സീറോ നികുതി | India-New Zealand Free Trade Agreement

latest
  •  a day ago
No Image

ഒരു മാസത്തിനകം ഹിന്ദി പഠിക്കണം, ഇല്ലെങ്കിൽ പുറത്ത്'; ആഫ്രിക്കൻ ഫുട്ബോൾ കോച്ചിനെ പരസ്യമായി ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ

National
  •  a day ago
No Image

ഇനി വീട് കൂടെപ്പോരും; ദുബൈയിൽ മേഖലയിലെ ആദ്യത്തെ ആർവി (RV) ടൂറിസം റൂട്ട് വരുന്നു

uae
  •  a day ago
No Image

യൂറോപ്പിലേക്ക് പറക്കാൻ ഇനി എളുപ്പം; വാർസോയിലേക്ക് പുതിയ സർവീസുമായി എയർ അറേബ്യ

uae
  •  a day ago