വിള ഇന്‍ഷുറന്‍സ്: മോദി കര്‍ഷകരെ കൊള്ളയടിക്കുന്നുവെന്ന് രാഹുല്‍
ന്യൂഡല്‍ഹി: വിള ഇന്‍ഷുറന്‍സിന്റെ പേരില്‍ കര്‍ഷകരെ കൊള്ളയടിക്കുന്ന നയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകരെ രക്ഷിക്കാനെന്ന പേരില്‍ പ്രധാനമന്ത്രി ഭീമാ ഫസല്‍ യോജന എന്ന പേരിലാണ് വിള ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചത്.
റാഫേല്‍ അഴിമതിയേക്കാള്‍ വന്‍ അഴിമതിയാണ് വിള ഇന്‍ഷുറന്‍സിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയതെന്ന് ഫാം ആക്ടിവിസ്റ്റും മാധ്യമ പ്രവര്‍ത്തകനുമായ പി. സായ്നാഥ് തെളിവുകളടക്കം മുന്‍നിര്‍ത്തി വ്യക്തമാക്കിയതായും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി സ്വീകരിക്കുന്നത് ചങ്ങാത്ത മുതലാളിത്തമാണെന്നും അദ്ദേഹം ആരോപിച്ചു.
റാഫേല്‍ യുദ്ധ വിമാന കരാറുമായി ബന്ധപ്പെട്ട് കൊള്ളയടിച്ചത് വ്യോമ സേനയെയാണ്. ഇതിനുശേഷം കര്‍ഷകരെയാണ്. ഇതിന്റെയെല്ലാം ആത്യന്തികമായ ലക്ഷ്യം തന്റെ ഇഷ്ടക്കാരായ വ്യവസായികള്‍ക്ക് കോടികള്‍ സമ്പാദിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുകയെന്നതാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."