HOME
DETAILS

പാകിസ്താനെ പരാമര്‍ശിക്കാതെ മോദിയുടെ പ്രസംഗം, ഇമ്രാന്‍ ഖാന്റെ പ്രസംഗം കശ്മീര്‍ പ്രശ്‌നത്തില്‍ ഊന്നി

  
backup
September 28, 2019 | 5:48 AM

no-mention-of-pak-in-pms-speech-imran-khans-address-all-about-kashmir-issue

 

യു.എന്‍ ജനറല്‍ അസംബ്ലിയില്‍ മോദിയുടെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത് വികസന സ്വപ്‌നങ്ങളും സാമൂഹ്യക്ഷേമ പദ്ധതികളും എങ്ങനെ നടപ്പിലാക്കാമെന്നതിനെപ്പറ്റിയാണ്. ഒപ്പം തീവ്രവാദമെന്ന ആഗോളഭീഷണിയെപ്പറ്റിയും അതിനെതിരെ ഇന്ത്യയെടുക്കുന്ന നിലപാടുകളെപ്പറ്റിയും പ്രസംഗിച്ചു. മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് തീവ്രവാദമെന്ന് മോദി പറഞ്ഞു.

എന്നാല്‍ മോദിയുടെ പ്രസംഗത്തില്‍ ഒരിടത്തും കശ്മീര്‍ പ്രശ്‌നമോ, പാകിസ്താനുമായുള്ള സംഘര്‍ഷാവസ്ഥയോ പരാമര്‍ശിച്ചില്ല. പകരം, ഇന്ത്യ നടപ്പിലാക്കിയ പദ്ധതികളെപ്പറ്റിയാണ് പരാമര്‍ശിച്ചത്.

പിന്നാലെ പ്രസംഗിക്കാനെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാവട്ടെ, മുഴുവനും പറഞ്ഞത് കശ്മീര്‍ പ്രശ്‌നവും ഇന്ത്യ- പാക് സംഘര്‍ഷാവസ്ഥയുമാണ്. ആണവായുധങ്ങള്‍ വരെ ഉപയോഗിക്കുന്ന യുദ്ധമാവും വരാന്‍ പോകുന്നതെന്ന മുന്നറിയിപ്പാണ് പ്രസംഗത്തില്‍ മുഴുവന്‍ ഇമ്രാന്‍ ഖാന്‍ ഊന്നിപ്പറഞ്ഞത്.

ബുദ്ധന്റെ സ്ഥലമെന്ന നിലയ്ക്ക്, ഇന്ത്യ ലോകത്തിന് സമാധാനമാണ് നല്‍കിയതെന്നും യുദ്ധമല്ലെന്നും മോദി പറഞ്ഞു. അതുകൊണ്ടാണ് തീവ്രവാദത്തെപ്പറ്റി ലോകത്തിന് മുന്നറിയിപ്പു നല്‍കുമ്പോള്‍ ഞങ്ങളുടെ വാക്കില്‍ ആ ഗൗരവം വരുന്നതെന്നും മോദി പറഞ്ഞു. തീവ്രവാദം ഏതെങ്കിലുമൊരു രാജ്യം നേരിടുന്ന വെല്ലുവിളിയല്ലെന്നും ലോകം മൊത്തവും മനുഷ്യത്വവും നേരിടുന്ന വെല്ലുവിളിയാണതെന്നും മോദി പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്ര റെക്കോർഡിന് അരികിൽ മെസ്സിക്ക് വില്ലനായി പരിക്ക്; അവസാന ലോകകപ്പ് പോരാട്ടത്തിൽ അർജന്റീനക്ക് ആശങ്ക

Football
  •  a month ago
No Image

ദുബൈയിൽ വസന്തം വിരിയിക്കാൻ 1,200 വാക മരങ്ങൾ കൂടി; നഗരവീഥികൾക്ക് തണലൊരുക്കാൻ ശൈഖ് ഹംദാന്റെ ഹരിത ദർശനം

uae
  •  a month ago
No Image

ഈദ് ദിവസങ്ങളില്‍ പ്രത്യേക പ്രവൃത്തി സമയം; സേവനക്രമവുമായി ഖത്തര്‍ 

qatar
  •  a month ago
No Image

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനക്ക് ആശ്വാസം; സര്‍ക്കാര്‍ ജോലി ഉറപ്പ് നല്‍കി മുഖ്യമന്ത്രി; അര്‍ഹമായ നഷ്ടപരിഹാരം നല്‍കും 

Kerala
  •  a month ago
No Image

ഖത്തറിൽ ബലിപെരുന്നാൾ അവധി ചൊവ്വാഴ്ച മുതൽ; സർക്കാർ മേഖലക്ക് അഞ്ച് ദിവസം, സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസം

qatar
  •  a month ago
No Image

യുഎഇയിൽ ജൂണിലും ഇന്ധനവില കൂടിയേക്കും; എണ്ണവില 100 ഡോളറിന് താഴെയെത്തിയിട്ടും പമ്പുകളിൽ വിലക്കുറവ് വൈകുന്നതെന്തുകൊണ്ട്?

uae
  •  a month ago
No Image

ഹോർമുസ് കടലിടുക്കിൽ ആരെയും ആധിപത്യം സ്ഥാപിക്കാൻ അനുവദിക്കില്ല: യുഎഇ

uae
  •  a month ago
No Image

കോടതി ഉത്തരവിനും മനുഷ്യാവകാശ പ്രശ്‌നങ്ങൾക്കും ഇടയിൽ കുടുങ്ങുന്ന മലയിടം തുരുത്ത് 

Kerala
  •  a month ago
No Image

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സംഭവം; എല്‍ഡിഎഫിനെതിരെ മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

'കോക്രോച്ച് ജനതാ പാർട്ടി'ക്കെതിരായ ഹരജി: വൈകാരികമായി കാണേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ്

National
  •  a month ago