യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി
കിളിമാനൂര്‍: രണ്ടു പേര്‍ ചേര്‍ന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി.
സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാളെ പോലിസ് പിടികൂടിയെങ്കിലും നിരുപാധികം വിട്ടയുച്ചെവന്നും കുറ്റക്കാര്‍ക്കെതിരേയും നീതി നിഷേധിച്ച പോലിസിനെതിരേയും നടപടി ആവശ്യപ്പെട്ട് പരിക്കേറ്റ യുവാവും ഭാര്യയും ചേര്‍ന്ന് മുഖ്യമന്ത്രി അടക്കം ഉന്നതര്‍ക്ക് പരാതി നല്‍കി.
ജില്ലതിര്‍ത്തിയായ കിളിമാനൂര്‍ ഷെഡില്‍ക്കട ശാലു ഭവനില്‍ ബിനു(39) വിനെയാണ് സമീപ വാസികളായ രണ്ടു പേര്‍ ചേര്‍ന്ന് ബുധനാഴ്ച വൈകുന്നേരം അക്രമിച്ചതത്രെ. ടാപ്പിങ് തൊഴിലാളിയാണ് ബിനു. തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റ ബിനു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് കടയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സ തേടി .ഇപ്പോഴും ആശുപത്രിയിലാണ്. അക്രമിച്ചവരില്‍ ഒരാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.
രണ്ടാഴ്ചക്കുള്ളില്‍ ഇയാള്‍ക്കെതിരേ മൂന്നു പരാതി നാട്ടുകാര്‍ പൊലിസിന് നല്‍കിയിട്ടുണ്ട്. ഇയാളെയാണ് കടയ്ക്കല്‍ പോലിസ് പിടികൂടിയ ശേഷം വിട്ടയച്ചതെന്ന് പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."