വിദ്യാര്‍ഥികള്‍ക്ക് കൗതുകം പകര്‍ന്ന് മുഖ്യമന്ത്രിയുടെ കത്തും നെയിംസ്ലിപ്പുകളും
തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സന്ദേശത്തിന്റെയും നെയിംസ്ലിപ്പുകളുടെയും വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍ നടന്നു. തൃശൂര്‍ ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് മുഖ്യമന്ത്രിയുടെ സന്ദേശത്തിന്റെയും കൃഷി മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍ നെയിംസ്ലിപ്പ് വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. പ്രകൃതി സംരക്ഷണവും ജല സ്രോതസുകളുടെ പ്രാധാന്യവും ഉയര്‍ത്തിക്കാട്ടുന്ന മുഖ്യമന്ത്രിയുടെ സന്ദേശം മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് വിദ്യാര്‍ഥികള്‍ക്ക് ചൊല്ലിക്കൊടുത്തു.
ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ഇതിനായി ആദ്യഗഡുവായി ഒന്‍പത് കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കുട്ടികള്‍ക്ക് സിവില്‍ സര്‍വിസ് പരീക്ഷയില്‍ പരിശീലനം നല്‍കുന്നതിനുള്ള കേന്ദ്രവും മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മേയര്‍ അജിതാ ജയരാജന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍ മുഖ്യാതിഥിയായിരുന്നു. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.ആര്‍ അജിത്ത്, എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ.ബിനോയ്, വിദ്യാഭ്യാസ ഉപഡയരക്ടര്‍ കെ. സുമതി, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ.ജി മോഹനന്‍, സി. കമലാദേവി, എന്‍.ആര്‍ മല്ലിക, അരവിന്ദാക്ഷന്‍, അജിതകുമാരി, ജയശ്രീ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."