HOME
DETAILS

റിസര്‍വ് ബാങ്കിന്റെ ഇടക്കാല ലാഭവിഹിതത്തിലും കേന്ദ്രത്തിന് കണ്ണ്; ധനക്കമ്മി മറികടക്കാന്‍ 30,000 കോടി ആവശ്യപ്പെട്ടേക്കും

  
Web Desk
September 29 2019 | 15:09 PM

centre-may-seek-30000-crore-interim-dividend-from-rbi-to-meet-fiscal-target

 

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍.ബി.ഐ) കരുതല്‍ധന ശേഖരത്തില്‍ കൈവച്ചതിന് പിന്നാലെ അതിന്റെ ഇടക്കാല ലാഭവിഹിതത്തിലും കണ്ണുവച്ച് കേന്ദ്രസര്‍ക്കാര്‍. ധനക്കമ്മി നികത്തുക എന്ന ലക്ഷ്യത്തോടെ ആര്‍.ബി.ഐയില്‍ നിന്ന് ഇടക്കാല ലാഭവിഹിതമായി 30,000 കോടി രൂപ കൂടി കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ചെയ്തത്. ആവശ്യമായി വരികയാണെങ്കില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് ഇടക്കാല ലാഭവിഹിതമായി 25,000 മുതല്‍ 30,000 കോടിരൂപ വരെ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

2019- 20 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 3.3 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ ഇടക്കാല ലാഭവിഹിതം (ഇന്ററിം ഡിവിഡന്റ്) ആവശ്യപ്പെടുന്നത്. എന്നാല്‍, സര്‍ക്കാരിന് കൂടുതല്‍ ലാഭവിഹിതം നല്‍കണമോ എന്നതു സംബന്ധിച്ച് ജനുവരിയിലാവും റിസര്‍വ് ബാങ്ക് തീരുമാനമെടുക്കുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇടക്കാല ലാഭവിഹിതമായി 28,000 കോടിരൂപ കേന്ദ്രസര്‍ക്കാരിന് റിസര്‍വ് ബാങ്ക് കൈമാറിയിരുന്നു.

രാജ്യത്തിന്റെ പൊതുകടം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 7.10 ലക്ഷം കോടിക്ക് മുകളില്‍ പോകാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പാടുപെടുന്നതിനിടെയാണ് പുതിയ നീക്കം. കഴിഞ്ഞവര്‍ഷത്തെ കണക്ക് പ്രകാരം രാജ്യത്തെ ഒരു പൗരന്‍ 1402 ഡോളര്‍ (1,00,944 രൂപ) കടക്കാരനാണ്. സര്‍ക്കാരിന്റെ കടം കൂടിയിട്ടും നിലവിലെ സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മിയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

നേരത്തെ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് നേരിട്ട ഈ നീക്കത്തിന് പിന്നാലെയാണ് റിസര്‍വ് ബാങ്കിന്റെ ഇടക്കാല ലാഭവിഹിതം വാങ്ങി ധനക്കമ്മി നികത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Centre may seek ?30,000-crore interim dividend from RBI to meet fiscal target



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  5 minutes ago
No Image

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ​ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്

National
  •  14 minutes ago
No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  19 minutes ago
No Image

ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ  മൊബൈൽ ബെല്ലടിച്ചു തുടങ്ങി

Kerala
  •  22 minutes ago
No Image

പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി

Kerala
  •  26 minutes ago
No Image

മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും

Kerala
  •  34 minutes ago
No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  8 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  9 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  9 hours ago