HOME
DETAILS

സംഘ്പരിവാര്‍ സമ്മര്‍ദ്ദം; തിരൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ വാഗണ്‍ ട്രാജഡി ചുമര്‍ചിത്രം മായ്ച്ചു

  
backup
November 06 2018 | 05:11 AM

kerala-06-11-18-railway-removes-wagon-tragedy-paintings-in-tirur-after-protest

തിരൂര്‍: രാജ്യത്തിന്റെ ചരിത്രങ്ങള്‍ ഓരോന്നായി തിരുത്താനും മായ്ച്ചുകളയാനുമുള്ള തത്രപ്പാടിലാണ് സംഘപരിവാര്‍. ഏറ്റവുമൊടുവില്‍ തിരൂര്‍ റെയില്‍ സ്റ്റേഷനിലെ ചുമര്‍ ചിത്രത്തിലാണ് അവര്‍ കൈവച്ചിരിക്കുന്നത്.

തിരൂര്‍ റെയില്‍വേസ്റ്റേഷനിലെ ചുമരില്‍ വരച്ച 1921ലെ വാഗണ്‍ ദുരന്ത രക്തസാക്ഷികളുടെ സ്മരണയുണര്‍ത്തുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം മായ്ച്ചു കളഞ്ഞു. റെയില്‍വേ ഡിവിഷണല്‍ മാനേജരുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് നടപടി. ഞായറാഴ്ച വരച്ച ചിത്രം തിങ്കളാഴ്ച തന്നെ നീക്കം ചെയ്യുകയായിരുന്നു.

സംഘ്പരിവാറുമായി ബന്ധമുള്ള ചില ആളുകള്‍ നല്‍കിയ പരാതിയിലാണ് ഇത്തരമൊരു നടപടിയെടുത്തത്. എന്നാല്‍ സ്റ്റേഷനിലെത്തുന്ന കുട്ടികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ചിത്രം കണ്ടാല്‍ ഭീതിയുണ്ടാകുമെന്നാണ് ഇതേക്കുറിച്ച് റെയില്‍വേയുടെ വിശദീകരണം. ഈ ചിത്രങ്ങള്‍ വരയ്ക്കാന്‍ റെയില്‍വേയുടെ അനുമതിപത്രം വാങ്ങിയിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.

സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കണ്ണൂര്‍, പാലക്കാട്, തിരൂര്‍ എന്നിങ്ങനെ മൂന്നു സ്റ്റേഷനുകളാണ്ചിത്രം വരക്കാനായി തെരഞ്ഞെടുത്തിരുന്നത്. കണ്ണൂരില്‍ തെയ്യവും പാലക്കാട് ടിപ്പുവിന്റെ കോട്ടയും തിരൂരില്‍ വാഗണ്‍ ട്രജഡിയുമായിരുന്നു ചിത്രത്തിന്റെ ആശയങ്ങള്‍. പ്രേമന്‍ കുറ്റിപ്പുറം എന്ന ചിത്രകാരനാണ് ഇതിന്റെ ശില്‍പി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."