ദേശിയ ആയുര്‍വേദ ദിനാഘോഷം; ശ്രേഷ്ഠവൈദ്യ പുരസ്കാരം സമ്മാനിച്ചു
കണ്ണൂര്‍: ദേശീയ ആയുര്‍വേദ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ നിര്‍വഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കുന്ന രാരീരം പദ്ധതിയുടെ കൈപ്പുസ്തകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി മോഹന്‍ നല്കി മന്ത്രി പ്രകാശനം ചെയ്തു. ആയുര്‍വേദ ചികിത്സക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ച് നല്കുന്ന ശ്രേഷ്ഠവൈദ്യ പുരസ്കാരം ഡോ. ഇടൂഴി ഭവദാസന്‍ നമ്പൂതിരി, ഡോ. യു.കെ പവിത്രന്, ഡോ. കെ.പി ശ്രീനിവാസന്, ഡോ. കെ.കെ സാവിത്രി, ഡോ. ഒ.കെ നാരായണന് എന്നിവര്‍ മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരങ്ങളിലെ വിജയികള്‍ക്കും ആയുഷ് ക്ലബ് രൂപീകരണത്തിന്റെ ഭാഗമായുള്ള പോസ്റ്റര്‍ മത്സരത്തിലെ വിജയിക്കും ആരോഗ്യമന്ത്രി സമ്മാനം നല്കി. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനായി. കോര്പറേഷന് മേയര്‍ ഇ.പി ലത മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കെ.പി ജയബാലന്‍, ഡോ. അനിത ജേക്കബ്, കെ.വി. ഉത്തമന്, ഡോ. എം. സുഭാഷ്, ഡോ. ജയനാരായണന്‍, ഡോ. സി. ശോഭന, ഡോ. എസ്.ആര് ബിന്ദു, ഡോ. കെ.വി ലതീഷ്, ഡോ. കെ.സി അജിത്ത് കുമാര്‍, ഡോ. സാദത്ത് ദിനകര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."