പുത്തന്‍ സാധ്യതകളെ പരിചയപ്പെടുത്തി റിയാദില്‍ സൗദി ഈവന്റ് ഷോ
റിയാദ്: ഈവന്റ് മാനേജ്‌മെന്റ് രംഗത്തെ അമ്പതിലധികം കമ്പനികളെ പരിചയപ്പെടുത്തിയ സൗദി ഈവന്റ് ഷോ റിയാദില്‍ സമാപിച്ചു. സെപ്തംബര്‍ 25,26 തിയതികളില്‍
റിയാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഈവന്റ് ഷോയില്‍ പതിനായിരങ്ങള്‍ സന്ദര്‍ശകരായെത്തി.
ഈ മേഖലയിലുള്ള രണ്ടായിരത്തോളം പ്രൊഫഷണലുകള്‍ ഷോയില്‍ പങ്കെടുത്തു. വിനോദ രംഗത്തെ പുത്തന്‍ സാധ്യതകളെയും സാങ്കേതിക വശങ്ങളെയും ഷോ സന്ദര്‍ശകര്‍ക്ക് പരിചപ്പെടുത്തി. ഈവന്റ് പ്രൊഫഷണല്‍സ്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്‌സ്, സൗണ്ട്, ലൈറ്റിംഗ് രംഗത്തെ സാങ്കേതിക വിദഗ്ദര്‍ തുടങ്ങി വിവിധ തലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ ഉല്‍പ്പന്നങ്ങളെ പരിചപ്പെടുത്തി.
മെഗാ ഷോകള്‍ക്കാവശ്യമായ അത്യാധുനിക സ്റ്റേജ്, ചെറുതും വലുതുമായ ടെന്റുകള്‍, താല്കാലികമായ ശുചിമുറി അടക്കമുള്ള താമസ സൗകര്യങ്ങള്‍, ലൈറ്റ്,ലേസര്‍ ഷോ, നവീനമായ സൗണ്ട് സിസ്റ്റം തുടങ്ങി വളരെ മനോഹരമായി സജ്ജീകരിച്ച സ്റ്റാളുകള്‍ സന്ദര്‍ശകര്‍ക്ക് ദൃശ്യവിസ്മയം സമ്മാനിച്ചു. രണ്ട് സ്റ്റേജുകളിലായി നടന്ന കലാ സാംസ്‌കാരിക പരിപാടികളും ആസ്വാദ്യകരമായി. വിപണിയിലെ പുതിയ ചലനങ്ങള്‍, വിസകളും നിയന്ത്രണങ്ങളും, വിവാഹ ട്രെന്റുകള്‍, ഇസ്‌പോര്‍ട്‌സ് ഈവെന്റുകള്‍, കാറ്ററിംഗ്, മാര്‍ക്കറ്റിംഗ് തുടങ്ങി ഈവന്റ് വ്യവസായ രംഗത്തെ അനന്ത സാധ്യകളും അവസരങ്ങളും സംബന്ധിച്ച് നിരവധി സെമിനാറുകളും ഷോയോടനുബന്ധിച്ച് നടന്നു. യു.കെ,യു.എസ്, യു.എ.ഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികള്‍ സൗദിയില്‍ ആദ്യമായി നടന്ന ഈവന്റ് ഷോയില്‍ പങ്കെടുത്തു.
യു.എ.ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മീഡിയാ പ്രോ ഇന്റര്‍ നാഷണലിന്റെ സ്റ്റാള്‍ ഏറെ ശ്രദ്ദിക്കപ്പെട്ടു. മലയാളി മാനേജ്‌മെന്റ് സ്ഥാപനമായ മീഡിയാ പ്രോ മിഡിലീസ്റ്റില്‍ നിരവധി മെഗാ ഷോകള്‍ സംഘടിപ്പിച്ചിട്ടുള്ളവരാണ്. ഷോകള്‍ക്കാവശ്യമായ സാങ്കേതിക സൗകര്യങ്ങളാണ് കമ്പനി നല്‍കി വരുന്നത്. രണ്ട് വര്‍ഷമായി ഇവര്‍ സൗദി അറേബ്യയിലും പ്രവര്‍ത്തിക്കുന്നു. ടച്ച് സ്‌ക്രീന്‍ വഴി റോബോട്ട് പോലുള്ള മെഷീന്‍ നല്‍കുന്ന ജ്യൂസ് രുചിക്കാന്‍ നിരവധി പേരെത്തി. പുതിയ ടെക്‌നോളജി ഉപയോഗിക്കപ്പെട്ട വ്യത്യസ്തങ്ങളായ ഗിഫ്റ്റുകള്‍ സന്ദര്‍ശകരില്‍ ആകര്‍ഷിച്ചു.
ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി വിസയടക്കം നിരവധി പദ്ധതികള്‍ സൗദി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരവെ ഈവെന്റ് മാനേജ്‌മെന്റ് രംഗത്തെ പുതിയ സാധ്യതകളെയാണ് ഷോ പരിചയപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."