മഴയത്തും വെയിലത്തും അങ്ങാടിപ്പുറം റെയില്‍വേ ബസ് സ്റ്റോപ്പില്‍ യാത്രക്കാര്‍ക്ക് ദുരിതം
അങ്ങാടിപ്പുറം: റെയില്‍വേ റോഡില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. വെയിലായാലും മഴയായാലും യാത്രക്കാര്‍ക്ക് എന്നും ദുരിതം തന്നെ. മഴ പെയ്താല്‍ ആകെയുള്ള ആശ്വാസം സ്വകാര്യ വ്യക്തിയുടെ വര്‍ക്ക്‌ഷോപ്പാണ്. ഇത് കോഴിക്കോട് ഭാഗത്തേക്കുള്ള സ്ഥിതിയാണെങ്കില്‍ പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ളവര്‍ക്ക് ഇതിനേക്കാള്‍ ദുരിതമാണ്.
മഴയായാലും വെയിലായാലും എല്ലാം സഹിച്ച് വേണം ഇവിടെ ബസ് കാത്തുനില്‍ക്കാന്‍. മേല്‍പ്പാല നിര്‍മാണം പൂര്‍ത്തിയായതോടെ പഴയ ബസ് കാത്തിരിപ്പ് കേന്ദ്രം അനാഥമായി. എന്നാല്‍ ഇതിനകത്തിരുന്നാല്‍ വാഹനം കടന്നു പോകുന്നത് പോലും കാണാന്‍ പ്രയാസകരമായതിനാല്‍ സമീപത്തെ സ്‌കൂള്‍, ഗവ. പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ മാത്രമാണിപ്പോള്‍ പഴയ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുന്നത്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ വിദൂര സ്ഥലങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗമെത്തുന്ന നിരവധി യാത്രക്കാരാണ് ഇവിടെ റോഡരികില്‍ ബസ് കാത്തു നില്‍ക്കുന്നത്. പരിജയക്കുറവ് മൂലം 50 മീറ്ററിനുള്ളില്‍ രണ്ടിടങ്ങളിലായാണ് യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്നത്. എന്നാല്‍ എവിടെ ബസ് നിര്‍ത്തും എന്നറിയാത ചിലര്‍ നട്ടം തിരിയുന്ന കാഴ്ച്ചയും ഇവിടെ പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."