സുനാമി കോളനികളില്‍ എം.പി സന്ദര്‍ശനം നടത്തി
കൊല്ലം: ഇരവിപുരം സ്നേഹതീരം സുനാമി കോളനി, വടക്കുംഭാഗം വള്ളക്കടവ് സുനാമി കോളനി എന്നവിടങ്ങളില്‍ എ.ന്കെ. പ്രേമചന്ദ്രന് എം.പി സന്ദര്‍ശനം നടത്തി.
പതിനേഴ് ലക്ഷം രൂപയുടെ എം.പി ഫണ്ട് വിനിയോഗിച്ച് സ്നേഹതീരം സുനാമി കോളനിയില്‍ നടത്തുന്ന ഡ്രയിനേജ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി എം.പി വിലയിരുത്തി.
കൂടുതല്‍ തുക ചെലവഴിച്ച് ഓടയുടെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് എം.പി ഉറപ്പു നല്കി.
ഇരവിപുരം വടക്കുംഭാഗം വള്ളക്കടവ് സുനാമി കോളനിയില്‍ നിലനില്‍ക്കുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കുമെന്നും എം.പി പറഞ്ഞു.
ഇതിനായി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി തയ്യാറാക്കുന്ന കുടിവെള്ള പദ്ധതിക്ക് ആവശ്യമായ തുക എം.പി ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്നും എം.പി ഉറപ്പു നല്കി.
350 കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്തെ മലിനീകരണ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോര്പ്പറേഷന് അധികൃതര്‍ പ്രത്യേക നടപികള് സ്വീകരിക്കണമെന്നും പ്രേമചന്ദ്രന് ആവശ്യപ്പെട്ടു. കോളനി സന്ദര്‍ശന വേളയില്‍ എം.പി യോടൊപ്പം സജി ഡി. ആനന്ദ്, ദിലീപ് മംഗലഭാനു, ബെന്‍സി, രവീന്ദ്രന്‍പിള്ള, രാജ്കുമാര്, അഡ്വ. ദീപ, കുരുവിള പോള്‍, റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് സന്തോഷ്, വള്ളക്കടവ് റസിഡന്റ്സ് അസോസിയേഷന് ഭാരവാഹി സുഭാഷ് ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."