കൃഷിനാശമുണ്ടായ സ്ഥലങ്ങള്‍ മന്ത്രി സന്ദര്‍ശിക്കണമെന്ന്
പുല്‍പ്പള്ളി: പ്രളയക്കെടുതി മൂലം കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകുന്നില്ലെന്നും കൃഷിനാശമുണ്ടായ സ്ഥലങ്ങള്‍ കൃഷിമന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം എന്‍.ഡി അപ്പച്ചന്‍. മുള്ളന്‍കൊല്ലി കൃഷിഭവന് മുന്നില്‍ കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മഴക്കെടുതി മൂലം പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കോടിക്കണക്കിന് രൂപയുടെ കൃഷികളാണ് നശിച്ചത്. ഇതു മൂലം കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ്. കാര്‍ഷിക വിളകള്‍ പുര്‍ണമായി നശിച്ചതോടെ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാനാവാതെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്.
ധര്‍ണയില്‍ കെ.ഡി. തോമസ് അധ്യക്ഷനായി. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.ഡി. സജി, വി.ഡി. ജോസ്, ജോസ് കണ്ടംതുരത്തി, ജോയി വാഴയില്‍, ജി.കെ. ജോര്‍ജ്, എല്‍ദോസ് കരിപ്പാക്കുടി, സാബു മങ്ങാട്ടുക്കുന്നേല്‍, ലിസി സാബു വര്‍ഗീസ് കൊളാശേരി, പി.ജെ. അഗ്‌സതി, വി.ടി. തോമസ്, സുനില്‍ പാലമറ്റം, ശിവരാമന്‍ പാറക്കുഴി, ജോര്‍ജ് എടപ്പാട്ട്, ബീന കരുമാംക്കുന്നേല്‍, മനേജ് ഉതുപ്പാന്‍, പി.ആര്‍. അജിത്, ജോയി മങ്ങാട്ടുക്കുന്നേല്‍, വിജയന്‍ തോപ്രാംക്കുടി, പി.ആര്‍. മണി, പി. ചകുര്യന്‍, ജോസ് കുളിരുപറമ്പില്‍, ജോസഫ് തച്ചുപ്പുര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."