'കോടതി നിരങ്ങി തളര്‍ന്നു, കേസുമായി മുന്നോട്ട് പോകാനാവില്ല- നീതിവ്യവസ്ഥയില്‍ മനം തകര്‍ന്ന് ഇശ്‌റത്ത് ജഹാന്റെ ഉമ്മ
ന്യൂഡല്‍ഹി: 'കേസുമായി കോടതി വരാന്തകള്‍ നിരങ്ങി തളര്‍ന്നിരിക്കുന്നു. എന്റെ മകളെ കൊന്നു കളഞ്ഞവര്‍ക്കെതിരെ ചെറുവിരല്‍ പോലുമനങ്ങില്ല. ഇനി വയ്യ. നിയമപോരാട്ടത്തിനുള്ള ആഗ്രഹം തന്നെ ഇല്ലാതായി. ആകെ തകര്‍ന്നു പോയി. കേസുമായി മുന്നോട്ടു പോവാന്‍ താല്‍പര്യമില്ല'- ഇത് ശമീമ കൗസര്‍. 2004ല്‍ ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇശ്‌റത്ത് ജഹാന്റെ മാതാവ്. സി.ബി.ഐക്ക് അയച്ച കത്തിലാണ് അവര്‍ തന്റെ നിസ്സഹായാവസ്ഥ തുറന്ന് കാട്ടിയത്.
'ഞാന്‍ തകര്‍ന്നിരിക്കുന്നു. കുറ്റവാളികളെ ഓരോരുത്തരെയായി വെറുതെവിടുന്ന ഈ രീതി എന്നെ കളര്‍ത്തിയിരിക്കുന്നു. എകേസില്‍ നിന്ന് പിന്മാറിയാലോ എന്ന് പോലും ചിന്തിക്കുകയാണ്. കോടതി നടപടികളുമായി എനിക്കിനി അധികനാള്‍ മുന്നോട്ടു പോവാനാവില്ല. കുറ്റവാളികളായ 11 പൊലിസ് ഉദ്യോഗസ്ഥരേയും മറ്റുള്ളവരേയും ചോദ്യം ചെയ്യേണ്ടതും സത്യം ലോകത്തിന് മുന്നില്‍ കൊണ്ട് വന്ന് എന്റെ മകള്‍ക്ക് നീതി ലഭ്യമാക്കേണ്ടതും സി.ബി.ഐയുടെ ജോലിയാണ് -ശാമിന എഴുതുന്നു. ഉയര്‍ന്ന ചടില പൊലിസ് ഉദ്യോഗസ്ഥരുടെ വാദവും അവര്‍ക്ക് ശിക്ഷയും ഞാന്‍ നേരിട്ട് കണ്ടതാണ്. അവരിപ്പോള്‍ രാജ്യം നല്‍കിയ പരാലാളന ആസ്വദിച്ച് ജീവിക്കുകയാണ്. ഗുജറാത്ത് സര്‍ക്കാര്‍ എന്റെ മകളെ കൊല്ലാന്‍ ആവശ്യമായ എല്ലാ ഒത്താശകളും ചെയ്തു കൊടുത്തുവെന്നതാണ് വാസ്തവം. പൊലിസ് ഓഫീസര്‍മാരുള്‍പെടെ എല്ലാ പ്രതികളും ജാമ്യത്തിലാണ്. ചിലരെ ഗുജറാത്ത് സര്‍ക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുക പോലും ചെയ്തു- ശാമിന എഴുത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ക്രിമിനല്‍ ഗൂഢാലോചനയുടെ ഫലമായാണ് എന്റെ മകള്‍ കൊല്ലപ്പെട്ടതെന്ന് എനിക്കറിയാം. എന്റെ മകള്‍ നീതിക്ക് അര്‍ഹയാണെന്നും എനിക്കറിയാം. കുറ്റവാളികളെ വെറുതെ വിടുന്ന ഈ രീതി വേരോടെ പിഴുതെറിയണമെന്നും കത്തില്‍ അവര്‍ ആവശ്യപ്പെടുന്നു.
2004ല്‍ ഗുജറാത്തില്‍ നടന്ന ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുന്‍ ഗുജറാത്ത് പോലിസ് ഉദ്യോഗസ്ഥരായ ഡിജി വന്‍സാര, എന്‍കെ അമിന്‍ എന്നിവരെ കോടതി വെറുതെവിട്ടിരുന്നുു. ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് കോടതി കേസ് റദ്ദാക്കിയത്.
കേസുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെയുള്ള എല്ലാ ശിക്ഷാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ സി.ബി.ഐ കോടതി ജഡ്ജി ജെകെ പാണ്ഡ്യ ഉത്തരവിടുകയായിരുന്നു. ഗൂഢാലോചന, നിയമവിരുദ്ധമായി തടങ്കലില്‍ വയ്ക്കുക, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ വന്നുവെന്നാരോപിച്ചാണ് മുംബൈ സ്വദേശിനിയായ 19കാരി ഇശ്‌റത്ത് ജഹാനെയും മറ്റു മൂന്നുപേരെയും പൊലിസ് വെടിവച്ചുകൊന്നത്. നീതി ലഭിക്കാന്‍ ഇശ്‌റത്ത് ജഹാന്റെ മാതാവ് ശമീമ കൗസര്‍ പല പ്രാവിശ്യം കോടതിയെ സമീപിച്ചെങ്കിലും അവരുടെ വാദം കോടതി അംഗീകരിച്ചില്ല.
ഗുജറാത്ത് മുന്‍ പോലിസ് മേധാവി പിപി പാണ്ഡെയും ഈ കേസില്‍ പ്രതിയായിരുന്നു. 19 മാസത്തെ ജയില്‍വാസത്തിന് ശേഷം 2015 ഫെബ്രുവരിയില്‍ അദ്ദേഹത്തിന് ജാമ്യം കിട്ടി. കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തെയും കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."