HOME
DETAILS

സിവില്‍ സപ്ലൈസ് അസി.സെയില്‍സ്മാന്‍ റാങ്ക് ലിസ്റ്റ് വൈകുന്നു

  
backup
June 17, 2017 | 9:51 PM

%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%b2%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%b8%e0%b4%bf-%e0%b4%b8%e0%b5%86%e0%b4%af%e0%b4%bf


കോഴിക്കോട്: കരാര്‍ നിയമനം മുറപോലെ നടക്കുമ്പോഴും സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ അസിസ്റ്റന്‍ഡ് സെയില്‍സ്മാന്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് വൈകുന്നു. മൂന്നുമാസം മുന്‍പ് ചേര്‍ന്ന പി.എസ്.സി യോഗം ഉടന്‍ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
കോര്‍പറേഷന്‍ അധികൃതരാകട്ടെ പട്ടിക വൈകുന്നതിന്റെ മറവില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചുകൊണ്ടിരിക്കുകയാണ്.
2015 ലാണ് പി.എസ്.സി സെയില്‍സ്മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2016ല്‍ എഴുത്ത് പരീക്ഷയും നടത്തി. പരീക്ഷ കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ചുരുക്കപട്ടിക പ്രസിദ്ധീകരിക്കുന്ന നടപടിക്രമങ്ങള്‍ പോലും പൂര്‍ത്തീകരിച്ചിട്ടില്ല.
ജില്ലകളില്‍ നിന്നായി 14 ജില്ലകളില്‍ നിന്ന് ലക്ഷക്കണക്കിന് പേരാണ് പരീക്ഷ എഴുതിയത്. ഇപ്പോള്‍ 5000 ഒഴിവുകളുണ്ടെന്നാണ് കണക്കാക്കുന്നത്. കൊല്ലം ജില്ലയില്‍ തന്നെ 500ലധികം ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിലവിലുണ്ടായിരുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞ ജനുവരിയിലാണ് അവസാനിച്ചത്. സംസ്ഥാനത്താകെ ആയിരത്തോളം പേര്‍ വിവിധ ഷോറൂമുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിനോക്കുന്നുണ്ട്. ഇത്തരം താല്‍ക്കാലിക ജീവനക്കാരെ സംരക്ഷിക്കാനാണ് ചുരുക്കപട്ടിക വൈകിപ്പിക്കുന്നതെന്നാണ് ആരോപണം.
പ്രായപരിധി കഴിയുന്നതിനാല്‍ മറ്റൊരു പി.എസ്.സി പരീക്ഷ എഴുതാന്‍ ഇനി സാധിക്കാത്തവരാണ് പി.എസ്.സിയുടെ കനിവ് കാത്ത് കഴിയുന്നത്.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ വൈകുന്നതിനെതിരേ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീയില്‍ എതിര്‍പ്പ് തുടരാന്‍ സി.പി.ഐ; മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പ് അറിയിച്ചു

Kerala
  •  4 days ago
No Image

ദുബൈ റൺ 2025: ഏഴാം പതിപ്പ് നവംബർ 23ന്

uae
  •  4 days ago
No Image

'വെടിനിര്‍ത്തല്‍ ഞങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവുമുണ്ടാക്കിയിട്ടില്ല; ഇസ്‌റാഈല്‍ ആക്രമണവും ഉപരോധവും തുടരുകയാണ്' ഗസ്സക്കാര്‍ പറയുന്നു

International
  •  4 days ago
No Image

പുതുചരിത്രം രചിച്ച് ഷാർജ എയർപോർട്ട്; 2025 മൂന്നാം പാദത്തിലെത്തിയത് റെക്കോർഡ് യാത്രക്കാർ

uae
  •  4 days ago
No Image

കൊടൈക്കനാലില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായി; മൂന്നാം ദിവസം മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

National
  •  4 days ago
No Image

സ്മാർട്ട് ആപ്പുകൾക്കുള്ള പുതിയ ടാക്സി നിരക്ക് പ്രഖ്യാപിച്ച് ആർടിഎ; മിനിമം ചാർജ് വർധിപ്പിച്ചു

uae
  •  4 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; റെഡ് അലര്‍ട്ട് പിന്‍വലിച്ചു, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 days ago
No Image

ആർ‌ടി‌എയുടെ 20ാം വാർഷികം: യാത്രക്കാർക്ക് സ്പെഷൽ എഡിഷൻ നോൾ കാർഡുകൾ, സിനിമാ ഡീലുകൾ തുടങ്ങി നിരവധി സമ്മാനങ്ങൾ നേടാൻ അവസരം

uae
  •  4 days ago
No Image

സ്വന്തം സൈനികരെ കൊന്ന് ഹമാസിന് മേല്‍ പഴി ചാരുന്ന ഇസ്‌റാഈല്‍; ചതികള്‍ എന്നും കൂടപ്പിറപ്പാണ് സയണിസ്റ്റ് ഭീകര രാഷ്ട്രത്തിന്

International
  •  4 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം: ഇന്റർനാഷണൽ സിറ്റിയിലേക്കുള്ള ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ

uae
  •  4 days ago