HOME
DETAILS

ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസ് നുണഫാക്ടറിയാണെന്ന്

  
backup
November 07, 2018 | 5:41 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d

നീലേശ്വരം: ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസും സംഘ്പരിവാര്‍ സംഘടനകളും ഒരു നുണ ഫാക്ടറി തന്നെ നടത്തുകയാണെന്ന് പി.കെ.ശ്രീമതി ടീച്ചര്‍ എം.പി.പറഞ്ഞു. എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സി.പി.എം അരെയും ശബരിമലയിലേക്ക് അയക്കുന്നില്ല. എന്നാല്‍ പോകണമെന്നാഗ്രഹിക്കുന്ന യുവതികള്‍ക്ക് ഭരണാഘടന അനുശാസിക്കുന്ന സംരക്ഷണം നല്‍കുകയാണ് ചെയ്യുന്നത്. ശബരിമല പ്രശ്‌നത്തില്‍ പലരും സി.പി.എമ്മിനെ കുറ്റപ്പെടുത്തുകയാണ് .എന്നാല്‍ രാജ്യത്തെ പരമോന്നത കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ശബരിമല സമരം അസൂത്രിതമാണെന്ന് രാഹുല്‍ ഈശ്വറിന്റെയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെയും വാക്കുകള്‍ തെളിയിക്കുന്നു. വിശ്വാസം സംരക്ഷിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനിടയില്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസ് ബി,ജെ.പിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത്. പണം കൊടുത്താല്‍ ഏതു കോണ്‍ഗ്രസ് നേതാക്കളും ഏതു പാര്‍ട്ടിയിലും പോകും എന്നവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം പാലക്കാട് നഗരസഭയിലെ പ്രശ്‌നങ്ങളെ സൂചിപ്പിച്ചുകൊണ്ട് ടീച്ചര്‍ പറഞ്ഞു.
ബേബി ബാലകൃഷ്ണന്‍ അധ്യക്ഷനായി. പി.കരുണാകരന്‍ എം.പി, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍മാസ്റ്റര്‍, കെ.പി.സതീഷ് ചന്ദ്രന്‍, വി.കെ രാജന്‍, കെ.ശകുന്തള, ടി.വി രമണി, കെ.പി.ജയരാജന്‍ സംസാരിച്ചു. എം.രാജന്‍, സ്വാഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭുവനേശ്വറിൽ ക്രൂരത; ജിആർപി കോൺസ്റ്റബിളിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സുഹൃത്തിന് ഗുരുതര പരുക്ക്

National
  •  9 days ago
No Image

ഇനി വിട്ടുവീഴ്ചയില്ല; എഐ കാമറ ചതിച്ചവര്‍ക്ക് പണി വരുന്നു, പിഴ അടച്ചില്ലെങ്കില്‍ വാഹനം കരിമ്പട്ടികയിലേക്ക്

Kerala
  •  9 days ago
No Image

  ചായയ്ക്ക് 16, ഊണിന് 120; പാചകവാതക വിലവര്‍ധനയില്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്ക് തീ വില

Kerala
  •  9 days ago
No Image

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല കേസ്: വിചാരണയിലെ മെല്ലെപ്പോക്കിൽ സുപ്രിംകോടതിക്ക് അതൃപ്തി

National
  •  9 days ago
No Image

ബി.ജെ.പി വോട്ടുകളിൽ വൻ ഇടിവ്; തൃശൂരിൽ സുരേഷ് ഗോപി 'പ്രഭാവം' മങ്ങിയോ? എൻ.ഡി.എയിൽ വിമർശനം ശക്തം

Kerala
  •  9 days ago
No Image

"കർമ്മയ്ക്ക് വഴിതെറ്റില്ല, നിശബ്ദ ദ്രോഹങ്ങൾക്ക് കണക്കുചോദിക്കും"; സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി വിനോദിനി കോടിയേരി

Kerala
  •  9 days ago
No Image

ഭരണമുന്നണിയിലെ ഇടതുമുന്നണി

Kerala
  •  9 days ago
No Image

മുഖ്യമന്ത്രി ആര്; ഹൈക്കമാൻഡുമായി ഇന്ന് നേതാക്കൾ കൂടിക്കാഴ്ച നടത്തും

Kerala
  •  9 days ago
No Image

സ്ത്രീകൾക്ക് സൗജന്യയാത്ര; കണക്കെടുപ്പ് ആരംഭിച്ച് കെഎസ്ആർടിസി

Kerala
  •  9 days ago
No Image

ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; നരേന്ദ്രമോദി ഉൾപ്പെടെയുള്ള എൻ.ഡി.എ നേതാക്കൾ പങ്കെടുക്കും

National
  •  9 days ago