ജിഷ്ണു പ്രണോയ് പരീക്ഷക്ക് കോപ്പിയടിച്ചിട്ടില്ലെന്ന് സി.ബി.ഐ, കോളേജ് അധികൃതര്‍ ശ്രമിച്ചത് ഇന്‍വിജിലേറ്ററുടെ പിഴവ് മറയ്ക്കാന്‍, മിടുക്കനായ വിദ്യാര്‍ഥിയെ ആത്മഹത്യയിലേക്കു ഊളിയിട്ടതങ്ങനെ
തൃശൂര്‍: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് പരീക്ഷക്ക് കോപ്പിയടിച്ചിട്ടില്ലെന്ന് സി.ബി.ഐ. കേസില്‍ കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ സി.ബി.ഐ കുറ്റമുക്തനാക്കിയെങ്കിലും കോപ്പിയടിച്ചെന്ന കോളേജ് അധികൃതരുടെ വാദം തെറ്റാണെന്നും കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സി.ബി.ഐ വ്യക്തമാക്കി. ഇന്‍വിജിലേറ്റര്‍ക്കുണ്ടായ പിഴവ് മറച്ചുവെക്കാന്‍ കോളേജ് അധികൃതര്‍ ശ്രമിച്ചത് ജിഷ്ണുവിനെ മാനസികമായി തകര്‍ക്കാനായിരുന്നു. ഭാവിയില്‍ ഒരു പരീക്ഷയും എഴുതാന്‍ അനുവദിക്കാതെ ഡീബാര്‍ ചെയ്യുമെന്നായിരുന്നു ഭീഷണി.
ഇതിന്റെ ഭാഗമായി വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേല്‍ ഓഫിസ് റൂമില്‍ വെച്ച് ജിഷ്ണുവിന്റെ കോളറിന് കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തി.
സമ്മര്‍ദ്ദത്തിനൊടുവില്‍ ജിഷ്ണുവില്‍ നിന്നും കോപ്പിടയിച്ചു എന്ന സമ്മതിച്ചുകൊണ്ടുള്ള രണ്ടുപേപ്പറുകള്‍ എഴുതി വാങ്ങിക്കുകയായിരുന്നു. നിരന്തര ഭീഷണിയും സമ്മര്‍ദ്ദവും ചെലുത്തിയ കോളേജ് അധികൃതര്‍, ജിഷ്ണുവിനെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു. സംഭവത്തില്‍ ഇന്‍വിജിലേറ്റര്‍ സി.പി പ്രവീണും കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേലും കുറ്റക്കാരാണെന്നും സി.ബി.ഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
ജിഷ്ണു മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു. വെബ് ഡിസൈനിംഗില്‍ വിദഗ്ധനായ ജിഷ്ണു പഠനശേഷം സ്വന്തം സ്റ്റാര്‍ട്ട് അപ്പ് സംരംഭം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു. കോളേജ് ക്യാംപസില്‍ ഒരു രാഷ്ട്രീയ ഗ്രൂപ്പുകളിലും ജിഷ്ണു അംഗമായിരുന്നില്ല. ഇത്തരത്തിലുള്ളൊരു വിദ്യാര്‍ഥിയെയാണ് കോളജ് അധികൃതര്‍ ആത്മഹത്യയിലേക്കു തള്ളിവിട്ടത്.
കോപ്പിയടിച്ചു എന്ന് കോളേജ് അധികൃതര്‍ പറയുന്ന ദിവസത്തെ ജിഷ്ണുവിന്റെ ഉത്തരക്കടലാസും സമീപത്തുണ്ടായിരുന്ന കുട്ടികളുടെ ഉത്തരക്കടലാസും പരിശോധിച്ചിരുന്നു. എന്നാല്‍ ആരോപണം ശരിവെക്കുന്ന ഒന്നും കണ്ടെത്താനായില്ലെന്ന് സി.ബി.ഐ വ്യക്തമാക്കുന്നു. ഒരു വിദ്യാര്‍ഥി കോപ്പിയടിച്ചല്‍ പാലിക്കേണ്ട കേരള ടെക്നോളജിക്കല്‍ യൂനിവേഴ്സിറ്റി മാനദണ്ഡങ്ങള്‍ അധികൃതര്‍ പാലിച്ചില്ലെന്നും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."