HOME
DETAILS
MAL
വിശ്വാസത്തിന്റെ മറവില്‍ വര്‍ഗീയ ചിന്തകള്‍ വളര്‍ത്തരുത്: കെ. ആലിക്കുട്ടി മുസ്ലിയാര്
backup
November 07 2018 | 06:11 AM
തിരൂര്‍: നൂറ്റാണ്ടുകളായി കേരളത്തില്‍ നിരാക്ഷേപം തുടര്‍ന്നുപോരുന്ന വിശ്വാസ ആചാര പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ ഓരോ മത വിശ്വാസിയും മുന്നോട്ടുവരണമെന്നും വിശ്വാസത്തിന്റെ മറവില്‍ നടന്നുവരുന്ന വര്‍ഗീയ തീവ്ര ചിന്തകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ആഹ്വാനം ചെയ്തു.
തിരൂര്‍ മതിലിങ്ങല്‍ അല്‍മദ്റസതുല്‍ ഇസ്ലാമിയ്യ കമ്മിറ്റി സംഘടിപ്പിച്ച സ്വാലാത്ത്-മജ്ലിസുന്നൂര് വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി.
പി.എം റഫീഖ് അഹ്മദ്, എം. മൗസല്‍ മൂപ്പന്, സി.ടി അബൂബക്കര്‍ ഫൈസി, ഇ. സാജിദ് മൗലവി, കെ.പി ശാഫിഹാജി, ഇസ്മാഈല്‍ ഹുദവി, സൈഫുദീന്‍ ഫൈസി, ഫാസില്‍ ഹുദവി, അബൂബക്കര്‍ ദാരിമി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."