കടക്കെണി: മധ്യപ്രദേശില്‍ ഒരു കര്‍ഷകന്‍കൂടി ആത്മഹത്യ ചെയ്തു മരിച്ച കര്‍ഷകരുടെ എണ്ണം 12 ആയി
ഭോപ്പാല്‍: മധ്യപ്രദേശില്‍ കടക്കെണിയില്‍ പെട്ട് നട്ടം തിരിയുന്ന കര്‍ഷകരില്‍ ഒരാള്‍കൂടി ഇന്നലെ ജീവനൊടുക്കി. ഇതോടെ കടക്കെണിയില്‍ അകപ്പെട്ട് മരിച്ച കര്‍ഷകരുടെ എണ്ണം 12 ആയി.
ധര് ജില്ലയിലെ രാംപുര ഗ്രാമവാസിയായ ജഗദിഷ് മോറി(40)യാണ് മരിച്ചത്. പിതാവിന്റെ സ്വത്ത് സാക്ഷ്യപ്പെടുത്തി വാങ്ങിയ വായ്പ തിരിച്ചടക്കാന്‍ കഴിയാതിരുന്നതിനെതുടര്‍ന്ന് കീടനാശിനി കഴിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. വായ്പ തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട് പലഭാഗങ്ങളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടായതാണ് ആത്മഹത്യക്ക് ഇയാളെ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
അതിനിടയില്‍ ജഗദിഷിന്റെ മരണം വായ്പ തിരിച്ചടക്കാന്‍ കഴിയാതിരുന്നതിനാലാണെന്ന് പറയാനാകില്ലെന്ന് പൊലിസ് അറിയിച്ചു.
ഇയാള്‍ക്ക് സ്വന്തമായി ഭൂമിയില്ല. മദ്യപാനിയായ ജഗദിഷ് കുടുംബ വഴക്കിനെത്തുടര്‍ന്നാണ് മരിച്ചതെന്നും ധര് പൊലിസ് സൂപ്രണ്ട് ബീരേന്ദ്ര സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."