HOME
DETAILS
MAL
ഗാല്ലെ വീണ്ടും ഏകദിനത്തിന് വേദിയാകുന്നു
backup
June 18 2017 | 01:06 AM
കൊളംബോ: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഗാല്ലെയില്‍ വീണ്ടും ഏകദിന ക്രിക്കറ്റ് അരങ്ങേറുന്നു. സിംബാബ്‌വേയുടെ ശ്രീലങ്കന്‍ പര്യടനത്തിന്റെ ഭാഗമായുള്ള ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ക്കാണ് ഗാല്ലെ വേദിയാകുന്നത്. 2000 ജൂലൈ ആറിന് ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഗാല്ലെയില്‍ അവസാനമായി ഏകദിനത്തില്‍ ഏറ്റുമുട്ടത്. 2001-2002 കാലത്തിന് ശേഷം ആദ്യമായാണ് സിംബാബ്‌വെ ശ്രീലങ്കയില്‍ കളിക്കാനെത്തുന്നത്. അഞ്ച് ഏകദിന മത്സരങ്ങളും ഒരു ടെസ്റ്റുമാണ് സിംബാബ്‌വെ ശ്രീലങ്കയില്‍ കളിക്കുന്നത്. ഈ മാസം 30നാണ് ആദ്യ ഏകദിനം. ജൂലൈ 14 മുതല്‍ 18 വരെയാണ് ടെസ്റ്റ് പോരാട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."